ഇത് മാനവ്.. മാനവ് സ്വാമി. 16302 വേണാട് എക്സ്പ്രസ്സിൽ സി.വി.ബാലകൃഷ്ണന്റെ ചെറുകഥ വായിച്ചു കൊണ്ടിരുന്ന എന്റെ ജീൻസിന്റെ സ്ക്രാച്ചിൽ വിരൽ കടത്തി ആ കൊച്ചുസ്വാമി ചോദിച്ചു. " കീറ്യ പാന്റാണിങ്ങള് ഇട്ട് ക്കണ്? പുത്യതൊന്ന് മേടിച്ചൂടെ ഇങ്ങക്ക് ?" കൗതുകം തോന്നാതെ നിവൃത്തി ഇല്ലല്ലൊ! ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് സ്വദേശമായ മലപ്പുറത്തേക്ക് പോവുകയാണ് മാനവും അച്ഛനും അപ്പൂപ്പനും അച്ഛമ്മയും. കുസൃതിക്കാരനായ ആ കൊച്ചു പയ്യൻ ആ കംബാർട്ട്മെന്റ് മുഴുവൻ ഓടിനടന്ന് കളിച്ചു. ഇടക്ക് എന്റെ ഫോൺ കണ്ട് വേടിച്ചുപ്പോൾ ഞാൻ കരുതി എല്ലാ കൊച്ചു കുട്ടികളെയും പോലെ ഗെയിം കളിയും മറ്റുമാണ് പരിപാടി എന്ന് . പക്ഷെ യഥാർത്ഥത്തിൽ കുട്ടി സ്വാമി എന്നെ ഞെട്ടിച്ചുക്കളഞ്ഞു. മാനവ് ഫോൺ വേടിച്ചത് അതിന്റെ ഡിസ്പ്ലേയിൽ സ്വന്തം മുഖം നോക്കി കോക്രി കാണിക്കാനാണ്. അവന് ഫോൺ ഉപയോഗിക്കാൻ അറിയില്ല. കൈയ്യിലെ ജെ.സി.ബി. കൊണ്ട് അവൻ കളിച്ചു കൊണ്ടിരുന്നു. വിത്ത് വിൽക്കാൻ വന്ന മദ്ധ്യവയസ്കൻ സീറ്റിലിട്ട കവറിലെ വിത്തുകൾ നോക്കി അവൻ ഒരു തെറ്റ് പോലും വരുത്താതെ കൈപ്പയും, കുമ്പളവും, വെണ്ടയും എല്ലാം തിരിച്ചറിഞ്ഞു. അറി...
A Blog by and for Free Thinkers