തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇത് ഒരു പാർട്ടിയേയോ, മതത്തേയോ, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരേയോ വിമർശിക്കാനോ താഴ്ത്തികെട്ടാനോ ഉള്ള ശ്രമമായി തോന്നരുത്.കഴിഞ്ഞ നാളുകളിൽ കണ്ട, ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ഇന്നത്തെ ചിന്താവിഷയം. മനുഷ്യജീവന് നാം കല്പിക്കുന്ന വില എന്താണ് ? സൃഷ്ട വസ്തുക്കളിൽ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യൻ എന്നും അവന് സഹായത്തിനും ഭക്ഷണത്തിനുമായാണ് മറ്റ് സൃഷ്ടികൾ എന്നുമാണ് ഞാൻ വിശ്വസിച്ചിരുന്നത്, ആ വിശ്വാസത്തിലാണ് ഞാൻ ഇന്നും ഉറച്ച് നിൽക്കുന്നതും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ചുറ്റുപാടുകളിൽ നടന്നതും അറിഞ്ഞതുമായ ചില സംഭവങ്ങൾ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാണ്. പട്ടിയെ സംരക്ഷിക്കുന്നതിനെ ചൊല്ലി അടി, പശുവിനെ ഭക്ഷിക്കുന്നതിനെ പറ്റി അടി. തമ്മിൽ അടിച്ച് മരിക്കുന്നതും മുറിവേൽക്കന്നതും മനുഷ്യൻ. വൈരുദ്ധ്യം ചിന്തിക്കാതെ വയ്യ. ഒരു പക്ഷെ പശുവിനൊ, പട്ടിക്കൊ സംസാരിക്കാനോ, അവരുടെ ആശയങ്ങൾ നമ്മളുമായി പങ്കുവെയ്ക്കാനൊ കഴിഞ്ഞിരുന്നെങ്കിൽ അവ പോലും നമ്മെ പരസ്യമായി പുച്ഛിച്ചേനെ. മനുഷ്യനല്ലെ ആശയങ്ങൾ പരസ്യമായി പ്രകടിപ്പി...
A Blog by and for Free Thinkers