തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇത് ഒരു പാർട്ടിയേയോ, മതത്തേയോ, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരേയോ വിമർശിക്കാനോ താഴ്ത്തികെട്ടാനോ ഉള്ള ശ്രമമായി തോന്നരുത്.കഴിഞ്ഞ നാളുകളിൽ കണ്ട, ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ഇന്നത്തെ ചിന്താവിഷയം.
മനുഷ്യജീവന് നാം കല്പിക്കുന്ന വില എന്താണ് ?
സൃഷ്ട വസ്തുക്കളിൽ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യൻ എന്നും അവന് സഹായത്തിനും ഭക്ഷണത്തിനുമായാണ് മറ്റ് സൃഷ്ടികൾ എന്നുമാണ് ഞാൻ വിശ്വസിച്ചിരുന്നത്, ആ വിശ്വാസത്തിലാണ് ഞാൻ ഇന്നും ഉറച്ച് നിൽക്കുന്നതും.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ചുറ്റുപാടുകളിൽ നടന്നതും അറിഞ്ഞതുമായ ചില സംഭവങ്ങൾ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാണ്. പട്ടിയെ സംരക്ഷിക്കുന്നതിനെ ചൊല്ലി അടി, പശുവിനെ ഭക്ഷിക്കുന്നതിനെ പറ്റി അടി. തമ്മിൽ അടിച്ച് മരിക്കുന്നതും മുറിവേൽക്കന്നതും മനുഷ്യൻ. വൈരുദ്ധ്യം ചിന്തിക്കാതെ വയ്യ.
ഒരു പക്ഷെ പശുവിനൊ, പട്ടിക്കൊ സംസാരിക്കാനോ, അവരുടെ ആശയങ്ങൾ നമ്മളുമായി പങ്കുവെയ്ക്കാനൊ കഴിഞ്ഞിരുന്നെങ്കിൽ അവ പോലും നമ്മെ പരസ്യമായി പുച്ഛിച്ചേനെ. മനുഷ്യനല്ലെ ആശയങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ ഭയം.
പട്ടി കടിയേറ്റ് പൊലിഞ്ഞ് പോകുന്ന പിഞ്ചു കുഞ്ഞിനേക്കാളും പട്ടിക്കും, പശുവിന്റെ മാംസം കടത്തിയ മനുഷ്യനേക്കാൾ പശുവിനും വില കൊടുക്കുന്ന ജനത കാണിക്കുന്നത് മൃഗീയമായ സ്വഭാവമാണ്. മൃഗീയ വാസന കാണിക്കുന്നവർ നാളെ ഭക്ഷ്യവസ്തുക്കളെല്ലാം ഉപേക്ഷിച്ച് മനുഷ്യമാംസം ആഹാരമാക്കില്ലെന്ന് ആര് കണ്ടു ?
ഈ സംഭവങ്ങൾ ചൂണ്ടി കാണിച്ചു എന്നെ ഉള്ളു, പറയാൻ തുടങ്ങിയത് മനുഷ്യൻ മനുഷ്യന് നൽകുന്ന വില, ബഹുമാനം തുടങ്ങിയവയെ കുറിച്ചാണ്. മൃഗങ്ങളെ പറ്റി പോലും പറയുന്ന വർഗ്ഗസ്നേഹം എന്നത് മനുഷ്യരുടെ ഇടയിൽ കാണുന്നില്ല. മനുഷ്യൻ മനുഷ്യനെ തന്നെ കൊല്ലുന്നു മുറിവേൽപ്പിക്കുന്നു ( ശാരീരികമായും മാനസികമായും ) .
നാക്ക് ഉപയോഗിക്കേണ്ടിടത്ത് നാം ഇന്ന് വാള് തേടുന്നു. മന്ദഹസിക്കേണ്ടിടത്ത് നാം ക്രുദ്ധരാകുന്നു. ഇതു തന്നെയാണ് തിരിച്ചും നടക്കുന്നത്, സഹായിക്കേണ്ടിടത്ത് നിസ്സഹായരായി നോക്കി നിൽക്കുന്നു. പ്രതികരിക്കേണ്ടിടത്ത് മൗനം തേടുന്നു. മനുഷ്യന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്ന് പറയാൻ വയ്യ. അത് തല തിരിഞ്ഞു പോയി എന്ന് വേണമെങ്കിൽ പറയാം.
അപകടത്തിൽ പെട്ടവനെ സഹായിക്കാതെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനേക്കാളും, സുഹൃത്തുക്കൾ ഒരു പെൺകുട്ടിയെ പറ്റി കമന്റടിക്കുമ്പോൾ അസ്വദിച്ച്, അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തെ പറ്റി ഖോര ഖോരം പ്രസംഗിക്കുന്നതിനേക്കാളും നല്ലത് മൗനം ആണ്. എന്നാൽ പുഞ്ചിരിച്ച് അഭിനന്ദിക്കേണ്ട അവസരത്തിലെ മൗനം, അത് അർഹിക്കുന്നവനെ നിഗ്രഹിക്കലാണ്. ഒരുവന്റെ ആശയത്തെ , സന്തോഷത്തെ എല്ലാം നിസ്സാരമാക്കുമ്പോഴും നടക്കുന്നത് മറ്റൊന്നല്ല. കൊല്ലാതെ കൊല്ലുന്ന ഇത്തരം പ്രവർത്തികളും ഒരു തരം അനാദരവാണ്.
തല തിരിഞ്ഞ ഒരു സമൂഹമാണോ ഇവിടെയുള്ളത് അതോ എന്റെ തല തിരിഞ്ഞതാണോ എന്ന് അറിയില്ല. മാറ്റം വരേണ്ടത് ചിന്താഗതിയിലാണ്. മുന്നിൽ നിൽക്കുന്ന വ്യക്തിയെ സ്വന്തം പ്രതിരൂപമായും , അവന്റെ ചിന്തകളെ സ്വന്തം ചിന്തകൾ പോലെ സ്വതന്ത്രമായും കാണാനുള്ള വിശാലത മനുഷ്യന് എന്ന് കൈവരുന്നൊ അന്ന് ഒരു പക്ഷെ അവൻ തിരിച്ചറിയും പശുവും പട്ടിയും ആണോ അതൊ മനുഷ്യനാണോ സംരക്ഷിക്കപ്പെടേണ്ടത് എന്ന്.
ചിന്തിക്കുന്ന, ബാഹ്യ സ്വാധീനങ്ങൾക്ക് വഴങ്ങാതെ തീരുമാനമെടുക്കുന്ന ഒരു ജനതയുടെ ഉയർത്തെഴുനേൽപിനായ് ആഗ്രഹിച്ചുകൊണ്ട്,
പ്രാർത്ഥിച്ചുകൊണ്ട് - മനു ഏന്റോ ഫ്രാൻസിസ്

Comments