ഞാനെപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ഈ ചിരി. നമ്മളിൽ പലരും വിചാരിക്കുന്ന പോലെ അത്ര നിസ്സാരമായ ഒരു സംഭവം അല്ല ഈ ചിരി. ആരെയെങ്കിലും കാണിക്കാൻ അല്ലെങ്കിൽ നമ്മളെ തന്നെ ഒന്ന് presentable ആക്കാൻ ചുണ്ടിൽ വരുത്തേണ്ട ഒന്നല്ല യഥാർത്ഥത്തിൽ ചിരി. അത് വരേണ്ടത്, കാണേണ്ടത് മനസിലാണ്. ഈ കാണുമ്പോ ചിരിക്കുക, അല്ലെങ്കിൽ പരിചയപെടുമ്പോ ചിരിക്കുക ഇതിലൊന്നും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്ന് വെച്ച് അതൊന്നും വേണ്ട എന്നല്ല.
ചിരി എത്ര ഉണ്ടായാലും ചിരിക്കുന്ന ആൾക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ നമ്മളൊക്കെ ചിരിക്കുന്നത് എപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണോ? എന്നെ സംബന്ധിച്ചെടുത്തോളം മറ്റുള്ളവരുടെ സന്തോഷം ആണ് ഞാൻ കാണുന്ന പല ചിരിയുടെയും യഥാർത്ഥ ലക്‌ഷ്യം. പക്ഷെ ചിലതെങ്കിലും ആ ലക്‌ഷ്യം കാണാത്തതു ആ ചിരികൾ ചുണ്ടിൽ മാത്രം ആയി പോവുന്നു എന്നത് കൊണ്ടാണ്...
നമ്മൾ കാണുന്ന പല സിനിമകളിലെയും നര്മ്മരംഗങ്ങൾ മാത്രം എപ്പോഴും ഓർമയിൽ നില്കുന്നത് അതോർത്തു നമ്മൾ വീണ്ടും വീണ്ടും ചിരിക്കുന്നതും അവ നമ്മളെ സ്പർശിച്ചത് ചുണ്ടിലല്ല മറിച്ചു നമ്മൾ അവയെ സ്വീകരിച്ചത് ഹൃദയം കൊണ്ടാണ് എന്നതുകൊണ്ടാണ്. ഒരു കാരണവും കൂടാതെ ചുമ്മാ ഇരുന്നു കുടുകുടാ ചിരിക്കുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. പലപ്പോഴും എനിക്ക്, കടന്നുപോകുമ്പോൾ ചിരിച്ചു കാണിക്കുന്ന സുഹൃത്തുക്കളെക്കാൾ ഇഷ്ടം അവരോടു തോന്നിയിട്ടുണ്ട്. അതിനു കാരണം നമ്മുടെ ഹൃദയത്തിൽ ആ ചിരിമുഴക്കം സൃഷ്ടിക്കാൻ അവർക്കു കഴിയുന്നു എന്നതാണ്.
ചിലപ്പോഴെങ്കിലും, നമ്മൾ വിഷമത്തിൽ ആയിരിക്കുമ്പോഴും മറ്റുള്ളവർ അതറിഞ്ഞു ദുഃഖിക്കരുത് എന്ന് ആഗ്രഹിച്ച് ചിരിക്കുന്നവരെ കണ്ടിട്ടുണ്ട്. നല്ല ആഗ്രഹം ആണ്. പക്ഷെ നിങ്ങൾ നല്ല ഒരു നടനോ നടിയോ അല്ലെങ്കിൽ അതിനു മുതിരരുത്. നിങ്ങളുടെ ആ ചിരി ഒരുപക്ഷെ കണ്ടുനില്കുന്നവരെ നിങ്ങളുടെ കരച്ചിലിനേക്കാൾ വിഷമിപ്പിച്ചേക്കാം.
മനസ്സ് തുറന്നു ചിരിക്കാൻ കഴിഞ്ഞാലേ അത് ഏതു തരത്തിൽ ആണെങ്കിലും മറ്റുള്ളവരിൽ ഹൃദയസ്പർശിയായ ഒരു ചിരി സമ്മാനിക്കാൻ കഴിയു. ആദ്യം മറ്റുള്ളവർക്ക് ചിരി സമ്മാനിക്കാൻ ശ്രമിക്കാതെ, സ്വയം എല്ലാം മറന്നു ഒന്ന് ചിരിക്കാൻ നോക്കു. മറ്റുള്ളവർ നിങ്ങളോടൊപ്പം ആ ചിരിയിൽ പങ്കുചേരുന്നത് കാണാം.
ഇത്രയെല്ലാം പറഞ്ഞു എങ്കിലും ഞാൻ തുറന്നു സമ്മതിക്കും എനിക്ക് എല്ലാ സാഹചര്യങ്ങളിലും ചിരിക്കാൻ കഴിയാറില്ല. പലപ്പോഴും എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടു പോലും ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ എന്നെ ഇന്ന് ഇങ്ങനെ ഒരു കാര്യം ചിന്തിപ്പിക്കാൻ കാരണമായത് ഹൃദയം തുറന്നു, പരിസരം മറന്നു എന്നെ ചിരിക്കാൻ സഹായിച്ച ഒരുപാട് പേരാണ്. എന്നെ നോക്കി മന്ദഹസിച്ചിരുന്നവർ എന്താണ് ഉദ്ദേശിച്ചിരുന്നത് എന്നു എനിക്കിപ്പോഴും വ്യക്തമല്ല. ഒരു കാരണവുമില്ലാതെ ചുമ്മാ ചിരിച്ചു തള്ളിയതെല്ലാം സന്തോഷം മാത്രമാണ് നൽകിയിട്ടുള്ളത്. മറ്റുള്ളവർ വട്ടാണ് എന്ന് പറഞ്ഞു പരിഹസിചിരുന്നിരിക്കും. പക്ഷെ ഞാൻ പൊതുവെ വട്ടിനോട് അല്പം ചായ്‌വുള്ള കൂട്ടത്തിലാ. ഇനിയും മനസ്സ് തുറന്നു ചിരിക്കാൻ എന്നെപോലെ വട്ടുള്ള സുഹൃത്തുക്കൾക്കായി കാത്തിരിക്കുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നോക്കി നിന്ന് പോയ ചുണ്ടുകളിലെ ചിരികളെ നിങ്ങളോടു മാപ്.
-മനു ആന്റോ ഫ്രാൻസിസ്
Comments