വീണ്ടും പുതിയൊരു വട്ടൻ ആശയവുമായി ആണ് ഇത്തവണ. വ്യക്തികളുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, എന്നാൽ വ്യക്തിത്വം എന്നത് വാക്കിൽ മാത്രം ഒതുങ്ങി പോകുകയാണോ എന്നൊരു സംശയത്തിൽ നിന്ന് ഇതാ.... വ്യക്തിത്വം എന്നു പറയുന്നത് ഒരു വ്യക്തിയെ മറ്റൊരുവനിൽ നിന്നും വേർത്തിരിക്കുന്ന ഒരു Uniqueness ആണ്.ഒരു വ്യക്തി അല്ലെങ്കിൽ മനുഷ്യൻ പൂർണ്ണതയിൽ എത്തുന്നത് താൻ ആരാണ്, എന്താണ്, തന്റെ ഭൂമിയിലെ ആഗമന ഉദ്ദേശ്യം എന്താണ് തുടങ്ങിയ കാര്യങ്ങളുടെ സമഗ്രമായ ഒരു ചിന്തയിലൂടെയും അതിൽ നിന്ന് ഉരുത്തിരിയുന്ന ചില ബോധ്യങ്ങളിലൂടെയുമാണ്. നിർഭാഗ്യവശാൽ ഇതിൽ ചില ചോദ്യങ്ങൾക്കെങ്കിലും ഇന്നുവരെ ആരും ഉത്തരം കണ്ടെത്തിയതായി അറിവില്ല. ലാലേട്ടൻ പറയുന്നതുപോലെ 'താനാരാണ്?' എന്ന ചോദ്യത്തിനുത്തരം കണ്ടെത്തലാണ് ഓരോ മനുഷ്യായുസ്സിന്റെയും ലക്ഷ്യം. മനുഷ്യൻ സർവ്വജ്ഞാനത്തിന്റെ കൊടുമുടി കയറുമ്പോഴും അവന്റെ ഉള്ളിൽ അവശേഷിക്കുന്ന ചോദ്യം. ഒരാൾ ആരാണ് എന്നത് ഈ പറഞ്ഞത് പോലെ ആയിരിക്കാം. എന്നാൽ 'എന്താണ് ' എന്ന ചോദ്യം ഓരോരുത്തരും അവനവനോട് ചോദിച്ചിരിക്കണം. ആലോചിച്ച് ഉത്തരം കണ്ടെത്തിയിരിക്കണം. സ്വയം പരിശോധനയിലൂടെ കണ്ടെത്തേണ്ട ഒരുപാ...
A Blog by and for Free Thinkers