വീണ്ടും പുതിയൊരു വട്ടൻ ആശയവുമായി ആണ് ഇത്തവണ. വ്യക്തികളുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, എന്നാൽ വ്യക്തിത്വം എന്നത് വാക്കിൽ മാത്രം ഒതുങ്ങി പോകുകയാണോ എന്നൊരു സംശയത്തിൽ നിന്ന് ഇതാ....
വ്യക്തിത്വം എന്നു പറയുന്നത് ഒരു വ്യക്തിയെ മറ്റൊരുവനിൽ നിന്നും വേർത്തിരിക്കുന്ന ഒരു Uniqueness ആണ്.ഒരു വ്യക്തി അല്ലെങ്കിൽ മനുഷ്യൻ പൂർണ്ണതയിൽ എത്തുന്നത് താൻ ആരാണ്, എന്താണ്, തന്റെ ഭൂമിയിലെ ആഗമന ഉദ്ദേശ്യം എന്താണ് തുടങ്ങിയ കാര്യങ്ങളുടെ സമഗ്രമായ ഒരു ചിന്തയിലൂടെയും അതിൽ നിന്ന് ഉരുത്തിരിയുന്ന ചില ബോധ്യങ്ങളിലൂടെയുമാണ്. നിർഭാഗ്യവശാൽ ഇതിൽ ചില ചോദ്യങ്ങൾക്കെങ്കിലും ഇന്നുവരെ ആരും ഉത്തരം കണ്ടെത്തിയതായി അറിവില്ല.
ലാലേട്ടൻ പറയുന്നതുപോലെ
'താനാരാണ്?' എന്ന ചോദ്യത്തിനുത്തരം കണ്ടെത്തലാണ് ഓരോ മനുഷ്യായുസ്സിന്റെയും ലക്ഷ്യം. മനുഷ്യൻ സർവ്വജ്ഞാനത്തിന്റെ കൊടുമുടി കയറുമ്പോഴും അവന്റെ ഉള്ളിൽ അവശേഷിക്കുന്ന ചോദ്യം.
ഒരാൾ ആരാണ് എന്നത് ഈ പറഞ്ഞത് പോലെ ആയിരിക്കാം. എന്നാൽ 'എന്താണ് ' എന്ന ചോദ്യം ഓരോരുത്തരും അവനവനോട് ചോദിച്ചിരിക്കണം. ആലോചിച്ച് ഉത്തരം കണ്ടെത്തിയിരിക്കണം. സ്വയം പരിശോധനയിലൂടെ കണ്ടെത്തേണ്ട ഒരുപാട് കാര്യങ്ങളുടെ ആകെത്തുകയാണ് ഈ 'എന്താണ്?' എന്ന ചോദ്യത്തിന്റെ ഉത്തരം.
കൃത്യമായ മറുപടികൾ ഇതിൽ എല്ലാറ്റിനം ഉണ്ടാകണമെന്നില്ല. അവയിൽ percentage,options,in between അങ്ങനെ ഒരു ഉത്തരത്തിനുള്ള എല്ലാ സാധ്യതകളും ഉൾകൊള്ളാം.പക്ഷെ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടാവണം. ഓപ്ഷൻസ് ആയെങ്കിലും. ഇനി ഈ ചോദ്യങ്ങൾ എപ്പോൾ നിങ്ങൾ നിങ്ങളോട് ചോദിച്ചാലും ഉത്തരം നിങ്ങൾ തീരുമാനിച്ചതാണെന്ന് ഉറപ്പു വേണം. അതു കൊണ്ട് തന്നെ ആലോചിച്ച് ഉറപ്പിച്ച് വേണം ഉത്തരങ്ങൾ തീരുമാനിക്കാൻ.
നിങ്ങളുടെ ഉത്തരങ്ങൾ മറ്റുള്ളവർക്ക് എന്താണെന്ന് നിങ്ങൾ ചിന്തിക്കണ്ട. നിങ്ങൾക്ക് അത് എല്ലായ്പ്പോഴും ശരി ആയിരിക്കണം. നിങ്ങളുടെ മനസ്സാക്ഷിയായിരിക്കണം ഉത്തരം നൽകേണ്ടത്.
ഇനി ഇത്രയും പറഞ്ഞതിന്റെ കാര്യം എന്താണെന്ന് പറയാം. സ്വന്തം ജീവിതത്തിലെ ചില കാര്യങ്ങളെ പറ്റിയെങ്കിലും വ്യക്തമായ രൂപം ഒരാൾക്ക് ഉണ്ടാകണം. ചിലതിനോട് യെസ് / നോ എന്ന വ്യക്തമായ മറുപടി ആണെങ്കിൽ മറ്റു ചിലതിനോട് എത്ര വരെ എന്ന ലിമിറ്റ്.
അതല്ലാതെ ഇന്നലെ പരിചയപ്പെട്ട സുഹൃത്തോ, യാത്രയിൽ കണ്ടുമുട്ടിയ വ്യക്തിയോ, സ്വന്തമാക്കാൻ നീ ആഗ്രഹിക്കുന്ന ആ ആളോ തിരുത്തി എഴുതണ്ടതോ കൈ കടത്തേണ്ടതോ അല്ല നിന്റെ ജീവിതത്തിന്റെ തിരക്കഥ. അത് നീ പൂർത്തീകരിക്കേണ്ടതാണ്. അഭിപ്രായങ്ങൾ പറയാൻ ഇവർക്കെല്ലാം അവകാശമുണ്ട്. കൊള്ളണോ തള്ളണോ എന്ന് നീ യുക്തിപരമായി ചിന്തിക്കണം.
കൂട്ടുകാരന്റെ വാക്കിനൊത്തോ, ഭാര്യയുടെ തലയിണമന്ത്രത്തിനോ, അമ്മയുടെ സാരി തുമ്പിലോ അല്ലാതെ ബുദ്ധിവികാസം പ്രാപിച്ച ഞാൻ എന്ന വ്യക്തി എന്റെ ജീവിതത്തിന് വേണ്ടി, ജീവിതാന്ത്യം വരെ പാലിക്കേണ്ട വ്യക്തിപരമായ ചില അലിഖിത നിയമങ്ങൾ ഉണ്ടാവണം. അവയോടൊപ്പം ചേർക്കാൻ മാത്രമാവണം അഭിപ്രായങ്ങൾ.
ഫാഷൻ മാറുന്നതു പോലെ ഡ്രസ്സും, കാലഘട്ടം മാറുന്നതു പോലെ ജീവിതരീതിയും എന്ന കണക്ക് ആവരുത്, അഭിപ്രായങ്ങൾക്ക് അനുസരിച്ച് വ്യക്തികൾ. വ്യക്തി ആവണമെങ്കിൽ വ്യക്തിത്വം കൂടിയെ തീരു. വ്യക്തിത്വവുമുള്ള ഒരു തലമുറ സ്വപ്നം കണ്ടുകൊണ്ട്
-മനു ഏന്റോ ഫ്രാൻസീസ്

Comments