'ദൃശ്യം' മനുഷ്യനെ എന്നും ആകർഷിക്കാൻ പ്രത്യേക കഴിവുള്ള ഒന്നാണ്. കാര്യം പറയുമ്പോൾ മറ്റേതൊരു ഇന്ദ്രീയത്തിനെ പോലെയേ ഉള്ളു എങ്കിലും ഒന്നു ചിന്തിച്ചാൽ അത് ഒരു സംഭവമാണ്. ശബ്ദം, അതിന്റെ ഉന്നത തലത്തിൽ നിൽക്കുന്ന സംഗീതം. അത് മനസ്സിനെ വിവിധ തലങ്ങളിലേക്ക് കൊണ്ടു പോകുന്നു. അതുപോലെ തന്നെ ദൃശ്യം മനുഷ്യനെ വളരെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിവുള്ള ഒന്നാണ് . കണ്ട മുഖങ്ങൾ ഓർത്തെടുക്കുന്നത്, സിനിമാ രംഗങ്ങൾ മായാതെ മനസ്സിൽ കിടക്കുന്നത് ഇതിനെല്ലാം പിന്നിൽ ഈ ദൃശ്യങ്ങൾ നമ്മിലുണ്ടാക്കുന്ന impact ആണ്. വായിച്ചും കേട്ടും പഠിക്കുന്നതിനേക്കാൾ അവ പടങ്ങളായോ ചലനചിത്രങ്ങളായോ പഠിക്കുമ്പോൾ കൂടുതൽ ഓർമ്മനിൽക്കുന്നതിന്റെ കാരണവും ഇതാണ്. ഇതിനെ നമ്മൾ ദൃശ്യഭാഷ എന്നും പറയാറുണ്ട്. ഈ ദൃശ്യഭാഷ നല്ല രീതിയിൽ ഉള്ളവരും, അവ നല്ല രീതിയിൽ ഉപയോഗിക്കാൻ അറിയാവുന്നവരും ആയവർ രൂപം കൊടുക്കുന്ന ദൃശ്യ സൃഷ്ടികൾ ക്ക് അവ കാണുന്നവരിൽ വലിയ സ്വാധീനം ചലുത്താൻ കഴിയും. ചില സ്ഥലങ്ങൾ കാണാനുള്ള അഗ്രഹങ്ങൾ, ചില കഥാപാത്രങ്ങൾ, അവരുടെ സ്വഭാവരീതികൾ, സൗന്ദര്യ സങ്കൽപങ്ങൾ എല്ലാം ഇന്നത്തെ രീതിയിൽ കൊണ്ട് വന്നത് ഈ തരത്തിലുള്ള ദൃശ്യങ്ങളാണ്. ഇന്നും ഒരു വലിയ ...
A Blog by and for Free Thinkers