Skip to main content

Posts

Showing posts from April, 2016

വിധി

പലപ്പോഴായി പലരിലും ഭീതി ഉളവാക്കുന്നൊരു വാക്ക്, ഒരു പ്രതിഭാസം - അങ്ങനേയാണ് എന്റെ മനസ്സിലേക്കുള്ള വിധി എന്ന വാക്കിന്റെ രംഗപ്രവേശം. സൃഷ്ടാവ് മനുഷ്യരുടെയും സകല ജീവജാലങ്ങളുടെയും കാലേകൂട്ടി രചിച്ചൊരു തിരകഥയായിട്ടാണ് വിധിയെ ഉപമിക്കാൻ നമ്മൾ പൊതുവെ ശ്രമിക്കാറ്. ജനനം മുതൽക്ക് മരണം വരേയുള്ള നമ്മുടെ ജീവിതം നേരത്തെ തന്നെ എഴുതപ്പെട്ട് കഴിഞ്ഞു എന്ന ആശയത്തിന്റെ പ്രഭാവം നമ്മുടെ ജീവിതത്തിലുടനീളം നമ്മളെ പിൻതുടർന്ന് വരുന്നു. കുറച്ചു ദിവസമായി മനസ്സിൽ  കിടന്നു പുകയുന്നൊരു ആശയമാണിത്. എല്ലാവരോടും പറയണമെന്ന് തോന്നി. ഇത് ഒരു പക്ഷെ എന്റെ വ്യക്തിപരമായ ചിന്തയായിരിക്കാം. എങ്കിലും ഇത് വായിച്ച്‌ നിങ്ങൾക്ക്  ഏതെങ്കിലും രീതിയിൽ അതൊരു പ്രചോദനം നൽകുന്നുണ്ടെങ്കിൽ സന്തോഷം. ജീവിതത്തിൽ മുന്നോട്ടു നീങ്ങുന്നതിനു ഒരു വലിയ തടങ്കൽപ്പടിയായി മാറാറുണ്ട് വിധിയുടെ സ്വാധീനം. നമ്മൾ ദിനംപ്രതി കണ്ടുമുട്ടുന്ന പലരും ഇത് ശരിവെക്കുന്നവരാന്. "ഇത്രയേയുള്ളു എന്റെ ജീവിതം", "അതാണ് എന്റെ വിധി" ഇത് നമ്മൾ പലരിൽ നിന്നും കേട്ടിട്ടുണ്ടാവും. എന്തിനു, നമ്മൾ തന്നെ ചില സാഹചര്യങ്ങളിൽ ചിന്തിച്ചു പോകുന്ന കാര്യങ്ങളാണിവ. ശരിക്...