പലപ്പോഴായി പലരിലും ഭീതി ഉളവാക്കുന്നൊരു വാക്ക്, ഒരു പ്രതിഭാസം - അങ്ങനേയാണ് എന്റെ മനസ്സിലേക്കുള്ള വിധി എന്ന വാക്കിന്റെ രംഗപ്രവേശം. സൃഷ്ടാവ് മനുഷ്യരുടെയും സകല ജീവജാലങ്ങളുടെയും കാലേകൂട്ടി രചിച്ചൊരു തിരകഥയായിട്ടാണ് വിധിയെ ഉപമിക്കാൻ നമ്മൾ പൊതുവെ ശ്രമിക്കാറ്. ജനനം മുതൽക്ക് മരണം വരേയുള്ള നമ്മുടെ ജീവിതം നേരത്തെ തന്നെ എഴുതപ്പെട്ട് കഴിഞ്ഞു എന്ന ആശയത്തിന്റെ പ്രഭാവം നമ്മുടെ ജീവിതത്തിലുടനീളം നമ്മളെ പിൻതുടർന്ന് വരുന്നു.
കുറച്ചു ദിവസമായി മനസ്സിൽ കിടന്നു പുകയുന്നൊരു ആശയമാണിത്. എല്ലാവരോടും പറയണമെന്ന് തോന്നി. ഇത് ഒരു പക്ഷെ എന്റെ വ്യക്തിപരമായ ചിന്തയായിരിക്കാം. എങ്കിലും ഇത് വായിച്ച് നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ അതൊരു പ്രചോദനം നൽകുന്നുണ്ടെങ്കിൽ സന്തോഷം.
ജീവിതത്തിൽ മുന്നോട്ടു നീങ്ങുന്നതിനു ഒരു വലിയ തടങ്കൽപ്പടിയായി മാറാറുണ്ട് വിധിയുടെ സ്വാധീനം. നമ്മൾ ദിനംപ്രതി കണ്ടുമുട്ടുന്ന പലരും ഇത് ശരിവെക്കുന്നവരാന്. "ഇത്രയേയുള്ളു എന്റെ ജീവിതം", "അതാണ് എന്റെ വിധി" ഇത് നമ്മൾ പലരിൽ നിന്നും കേട്ടിട്ടുണ്ടാവും. എന്തിനു, നമ്മൾ തന്നെ ചില സാഹചര്യങ്ങളിൽ ചിന്തിച്ചു പോകുന്ന കാര്യങ്ങളാണിവ. ശരിക്കും അത്രമാത്രമാണോ നമ്മുടെയൊക്കെ ജീവിതം. വിജയവും, ലക്ഷ്യപ്രാപ്തിയുമെല്ലം നമ്മളിലെ ചുരുക്കംചിലരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണോ? "അല്ല" - എന്നാണ് ഉത്തരം. പക്ഷെ ആ ഉത്തരത്തിനു സാക്ഷിയായി ചുരുക്കും വ്യക്തികളുടെ ജീവിതം മാത്രമെ എനിക്ക് ചൂണ്ടിക്കാട്ടാനുള്ളൂ.
"Chase your Dreams. Dreams do come True" എന്ന് സച്ചിൻ പറഞ്ഞിട്ടുണ്ടെന്നു ഞാൻ പറഞ്ഞു. അപ്പോൾ എന്നോട് ഒരാൾ പറഞ്ഞു എല്ലാവർക്കും സച്ചിനാകാൻ പറ്റുമോ? സച്ചിൻ പറഞ്ഞെന്നു കരുതി നമ്മൾ അതിനു പിറകേപ്പോയാൽ അത് വലിയ മണ്ടത്തരമാണ്. സച്ചിന് അതിനൊക്കെ വിധിച്ചിട്ടുണ്ട്. നമ്മൾക്കൊന്നും അത് വിധിച്ചിട്ടില്ലെന്ന് .
ഞാൻ തർക്കിച്ചുപറയാനൊന്നും നിന്നില്ല. നമ്മുക്ക് സച്ചിനെപ്പോലെ വിധിച്ചിട്ടില്ല, നമ്മളെക്കൊണ്ട് നടക്കില്ല എന്ന് ചിന്തിച്ച് പാഴാക്കുന്ന ആ സമയം നമ്മുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയത്നത്തിനു ഉപയോഗിക്കുകയാണെങ്കിൽ എല്ലാവരും അവർ ആഗ്രഹിക്കുന്ന മേഖലയിൽ വിജയം പ്രാപിക്കുമെന്നത് തീർച്ച. എന്തിനോടും negetivity വെച്ച് പുലർത്തി quit ചെയ്യാനുള്ള പ്രവണതയുള്ളവർക്ക് വിധിയെ പഴിച്ച് ജീവിക്കുക എന്ന് പറയുന്നത് എളുപ്പമാണ്. കുറച്ചു തവണ തോൽവി നേരിട്ട വഴിക്കേ ജീവിതം മടുത്ത് പിന്മാറുന്നവർ വിധിയെ ഒരു "EXCUSE" ആയി ഉപയോഗിക്കും.
വിധിയല്ല നമ്മെ ഉണ്ടാക്കുന്നത്, മറിച്ച് നമ്മൾ തന്നെയാണ് നമ്മുടെ വിധി ഉണ്ടാകുന്നത്. "നിങ്ങൾ തന്നെയാണ് നിങ്ങളുടെ വെളിച്ചം" എന്ന് ഗൗതമ ബുദ്ധൻ പറഞ്ഞിട്ടുണ്ട്. എല്ലാ അർത്ഥത്തിലും ഇത് ശരിയാണ് കൂട്ടുകാരെ.
ജീവിതത്തിൽ പലരും ഇത് നമ്മുക്ക് വിധിചിട്ടില്ലെന്ന് പറഞ്ഞ് പിൻതിരിപ്പിച്ചെന്നുവരും. പക്ഷെ സുഹൃത്തുക്കളെ, നിങ്ങൾ ഒന്ന് മനസ്സിൽ ഉറപ്പിച്ച് അതിനായി അകമഴിഞ്ഞ് പ്രായത്നിക്കുയാണെങ്കിൽ അത് ഹിമാവാനാണെങ്കിലും കൂടെപ്പോരും. നിങ്ങളാണ് നിങ്ങളുടെ വിധി രചിക്കുന്നത്. ഓർക്കു :- തോൽവി അത് നിങ്ങൾ പ്രയത്നം നിർത്തുമ്പോൾ മാത്രമാണ്. പ്രയത്നിക്കുന്നെടത്തോളം തോൽവി നിങ്ങൾക്ക് വിധിച്ചിട്ടുള്ളതല്ല.
Comments