മുണ്ടിന്റെ തുമ്പ് ചേർത്ത് പിടിച്ച, അച്ഛന്റെ കൈയിൽ കൈകോർത്തു നടന്ന കാലം മുതൽ... അതും കഴിഞ്ഞ് പിന്നീട് ഓട്ട ട്രൗസർ ഇട്ട ഓടിനടന്ന കാലത്തും, കോളേജു കാമ്പസ്സിന്റെ ഓഡിറ്റോറിയത്തിലെ പ്രസംഗ പീoത്തിലും നാം ഒരുപാട് വട്ടം കേട്ടതാണിത്. " ഇവർ നാളത്തെ പൗരന്മാരാണ്, നാളെ ഈ നാടിനെ നയിക്കേണ്ടവരാണ്" യൗവ്വനത്തെ, അവരുടെ വീക്ഷണങ്ങളെ എന്നും ചൊറിയുന്ന, പുച്ഛിക്കുന്ന ഒരു സമൂഹത്തിലാണ്, ഈ വാക്കുകളിൽ മാത്രം ഒതുങ്ങുന്ന യൗവ്വനസ്നേഹം. ഈ നാടിനെ നയിക്കാൻ പോയിട്ട്, തന്റെ അഭിപ്രായത്തെ വ്യക്തമാക്കാൻ പോലും ഒരു യുവാവിനോ/ യുവതിക്കോ ഇന്ന് ഈ രാജ്യത്ത് കഴിയുന്നില്ല. പൂന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്റു യൂണിവേർസിറ്റി, തുടങ്ങി നമ്മുടെ കോഴിക്കോട് കോളേജിൽ വരെ യുവത്വത്തിന് നേരെ, അവരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ നാം കാണുന്നു, അറിയുന്നു. ചില ചായ സൽക്കാരങ്ങളിലെങ്കിലും, കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാതെ, തിരിച്ചറിയാൻ ശ്രമിക്കാതെയുള്ള ചില അഭിപ്രായ പ്രകടനങ്ങളും കണ്ടു. ചെറുപ്പക്കാരുടെ തെറ്റുതിരുത്താൻ എന്നതുപോലെ തന്നെ അവരുടെ നന്മകൾ തിരിച്ചറിയാനും, വേണ്ട പ...
A Blog by and for Free Thinkers