മുണ്ടിന്റെ തുമ്പ് ചേർത്ത് പിടിച്ച, അച്ഛന്റെ കൈയിൽ കൈകോർത്തു നടന്ന കാലം മുതൽ... അതും കഴിഞ്ഞ് പിന്നീട് ഓട്ട ട്രൗസർ ഇട്ട ഓടിനടന്ന കാലത്തും, കോളേജു കാമ്പസ്സിന്റെ ഓഡിറ്റോറിയത്തിലെ പ്രസംഗ പീoത്തിലും നാം ഒരുപാട് വട്ടം കേട്ടതാണിത്.
" ഇവർ നാളത്തെ പൗരന്മാരാണ്, നാളെ ഈ നാടിനെ നയിക്കേണ്ടവരാണ്"
യൗവ്വനത്തെ, അവരുടെ വീക്ഷണങ്ങളെ എന്നും ചൊറിയുന്ന, പുച്ഛിക്കുന്ന ഒരു സമൂഹത്തിലാണ്, ഈ വാക്കുകളിൽ മാത്രം ഒതുങ്ങുന്ന യൗവ്വനസ്നേഹം. ഈ നാടിനെ നയിക്കാൻ പോയിട്ട്, തന്റെ അഭിപ്രായത്തെ വ്യക്തമാക്കാൻ പോലും ഒരു യുവാവിനോ/ യുവതിക്കോ ഇന്ന് ഈ രാജ്യത്ത് കഴിയുന്നില്ല.
പൂന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്റു യൂണിവേർസിറ്റി, തുടങ്ങി നമ്മുടെ കോഴിക്കോട് കോളേജിൽ വരെ യുവത്വത്തിന് നേരെ, അവരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ നാം കാണുന്നു, അറിയുന്നു.
ചില ചായ സൽക്കാരങ്ങളിലെങ്കിലും, കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാതെ, തിരിച്ചറിയാൻ ശ്രമിക്കാതെയുള്ള ചില അഭിപ്രായ പ്രകടനങ്ങളും കണ്ടു.
ചില ചായ സൽക്കാരങ്ങളിലെങ്കിലും, കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാതെ, തിരിച്ചറിയാൻ ശ്രമിക്കാതെയുള്ള ചില അഭിപ്രായ പ്രകടനങ്ങളും കണ്ടു.
ചെറുപ്പക്കാരുടെ തെറ്റുതിരുത്താൻ എന്നതുപോലെ തന്നെ അവരുടെ നന്മകൾ തിരിച്ചറിയാനും, വേണ്ട പ്രചോതനം നൽകാനും കടപ്പെട്ടവരാണ് മുതിർന്ന തലമുറ. സത്യം ആരേയും ഭയക്കാതെ തുറന്ന് പറഞ്ഞതാണൊ, അതോ തങ്ങൾക്കു ശരി എന്ന് തോന്നിയത് ചെയ്തതോ? എന്താണ് അവർ ചെയ്ത തെറ്റ്?
ശരിയല്ലാത്തതൊന്നും ചെയ്യരുതെന്ന് പഠിപ്പിച്ചത് നിങ്ങളല്ലെ, നല്ലതും ചീത്തയും വേർത്തിരിച്ചു തന്നതും നിങ്ങളല്ലെ, കഷ്ടപ്പെടുന്നവനെ സഹായിക്കാനും, അവനോട് ചേർന്നു നിൽക്കാനും പറഞ്ഞു പഠിപ്പിച്ചത് നിങ്ങളല്ലെ? പിന്നെന്തെ ഇതെല്ലാം ചെയ്തപ്പോ, ചെയ്യാൻ ശ്രമിച്ചപ്പൊ നിങ്ങൾ ഞങ്ങളെ ഒറ്റപ്പെടുത്തി?
നിങ്ങൾ യൗവ്വനം ഉപേക്ഷിച്ചപ്പോൾ, തെറ്റുകൾ കണ്ടും തിരുത്തിയില്ല. ശരിയല്ലെന്ന് അറിഞ്ഞിട്ടും പ്രതികരിച്ചില്ല. ഇന്ന് ഈ നാട് ഒരു പറ്റം കള്ളന്മാരുടേയും, തീവ്രവാധികളുടേയും, സാമൂഹ്യ വിരുതരുടെയും, ആൾദൈവങ്ങളുടേയും കൈയ്യിലാണ്. ഞങ്ങൾ, നിങ്ങളുടെ മക്കൾ അടങ്ങിയിരിക്കില്ല. ഞങ്ങൾ തെറ്റുകൾ ചൂണ്ടികാണിക്കും, ശരിയാക്കി തിരുത്തും വരെ ചോദിക്കും.
കാരണം, നിങ്ങൾ യുവാക്കൾ ആയിരുന്നപ്പോൾ, നിങ്ങളും ഞങ്ങളെ പോലായിരുന്നിരിക്കണം. നിങ്ങളും അനീതികൾക്കെതിരെ ശബ്ദമുയർത്തിയിരിക്കും, പ്രവർത്തിച്ചിരിക്കും. അത് ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. നിങ്ങൾ ചെയ്തു കഴിഞ്ഞു. ഇനി തുടരാനുള്ള അവകാശം ഞങ്ങളുടേതാണ്. നിങ്ങൾ ഞങ്ങൾക്കു വേണ്ട കരുത്തുറ്റ പിൻതുണയും മനോവീര്യവുമായി കൂടെ നിന്നാൽ, നമ്മൾ ഈ നാടിനെ സ്വാതന്ത്ര്യത്തിൽ നിലനിർത്തും.
- മനു ഏന്റോ ഫ്രാൻസീസ്
Comments