"അതെ ഞാൻ വട്ടനാണ് ", ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് അവൻ തിരിച്ച് ആ കനം കുറഞ്ഞ മരച്ചില്ലയിലേക്ക് നടന്നു. അവന്റെ നടത്തത്തിനനുസരിച്ച് അത് കുലുങ്ങാൻ തുടങ്ങി. മറ്റു കുരങ്ങന്മാർ കേറാത്ത ഉയരത്തിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മരച്ചില്ല. അവർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാൻ അവന് ഒരിക്കലും കഴിഞ്ഞില്ല. പഴങ്ങൾ പറിച്ചുതിന്നാനും മറ്റു കുരങ്ങന്മാരുടെ തല മാന്താനും അവൻ പോവാറില്ല. കിട്ടിയത് കഴിച്ചു, അവൻ എപ്പോഴും ഈ കൊമ്പിലിരിപ്പാണ്. ആ കൊമ്പിലിരുന്നാൽ അപ്പുറത്ത് വെളുത്ത കമ്പളത്തിൽ സ്വയം പൊതിഞ്ഞ ഒരു ഗജരാജനെ പോലെ ആ വൻ മല. അവൻ അവിടേക്ക് നോക്കി ഒരുപാട് സമയം കളഞ്ഞു. ആ മലക്കും അപ്പുറത്ത് പറന്ന് പൊങ്ങുന്ന ഒരു പരുന്താണ് എന്നും അവനിൽ കൗതുകം ഉണർത്തിയത്. അത് മുകളിലോട്ടും താഴോട്ടും ഊളിയിടുന്നത് കൊതിയോടെ അവൻ നോക്കി നിന്നു. അതിന്റെ ചിറകുകൾ തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന്, വള്ളിപടർപ്പുകളില്ലാതെ അങ്ങനെ പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു. തന്റെ വട്ടിന്റെ മറ്റൊരു കാരണം അവൻ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു . മറ്റു കുരങ്ങുകളെ പോലെയല്ല, അവന് വള്ളി പടർപ്പുകൾ ഭയമാണ്. അതിനകത്താണ് അവൻ കിടന്നുറ...
A Blog by and for Free Thinkers