ഞാനെപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ഈ ചിരി. നമ്മളിൽ പലരും വിചാരിക്കുന്ന പോലെ അത്ര നിസ്സാരമായ ഒരു സംഭവം അല്ല ഈ ചിരി. ആരെയെങ്കിലും കാണിക്കാൻ അല്ലെങ്കിൽ നമ്മളെ തന്നെ ഒന്ന് presentable ആക്കാൻ ചുണ്ടിൽ വരുത്തേണ്ട ഒന്നല്ല യഥാർത്ഥത്തിൽ ചിരി. അത് വരേണ്ടത്, കാണേണ്ടത് മനസിലാണ്. ഈ കാണുമ്പോ ചിരിക്കുക, അല്ലെങ്കിൽ പരിചയപെടുമ്പോ ചിരിക്കുക ഇതിലൊന്നും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്ന് വെച്ച് അതൊന്നും വേണ്ട എന്നല്ല. ചിരി എത്ര ഉണ്ടായാലും ചിരിക്കുന്ന ആൾക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ നമ്മളൊക്കെ ചിരിക്കുന്നത് എപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണോ? എന്നെ സംബന്ധിച്ചെടുത്തോളം മറ്റുള്ളവരുടെ സന്തോഷം ആണ് ഞാൻ കാണുന്ന പല ചിരിയുടെയും യഥാർത്ഥ ലക്‌ഷ്യം. പക്ഷെ ചിലതെങ്കിലും ആ ലക്‌ഷ്യം കാണാത്തതു ആ ചിരികൾ ചുണ്ടിൽ മാത്രം ആയി പോവുന്നു എന്നത് കൊണ്ടാണ്... നമ്മൾ കാണുന്ന പല സിനിമകളിലെയും നര്മ്മരംഗങ്ങൾ മാത്രം എപ്പോഴും ഓർമയിൽ നില്കുന്നത് അതോർത്തു നമ്മൾ വീണ്ടും വീണ്ടും ചിരിക്കുന്നതും അവ നമ്മളെ സ്പർശിച്ചത് ചുണ്ടിലല്ല മറിച്ചു നമ്മൾ അവയെ സ്വീകരിച്ചത് ഹൃദയം ക...
A Blog by and for Free Thinkers