അസ്വസ്ഥതകളാണ് ചുറ്റും... കലുഷിതമായ മനസ്സുമായി ചെറിയ കുണ്ടിലെ വെള്ളം ചുറ്റും നോക്കി. ഇന്നലെ രാത്രി വേണ്ടത്ര വെട്ടമില്ലാത്ത ഒരു ബൈക്കുമായി വന്ന ആ മദ്ധ്യവയസ്കൻ വീഴാതിരിക്കാൻ കാലു കുത്തിയപ്പോഴാണ് ആ വലിയ കുണ്ടിൽ നിന്ന് ഇവിടെ എത്തിയത്. അവിടെ ഇരുന്ന് നോക്കും പോലെയല്ല, ഇവിടെയും ദുരിതം തന്നെ. റോഡ് നന്നാക്കാൻ വയ്യാത്തവനാ കർത്താവെ മെട്രോ പണിതേക്കുന്നേ...!, അടുത്തുള്ള കുരിശടി നോക്കി ഇന്നലെ അയാൾ പറയുന്ന കേട്ടു. കുരിശടിയുടെ കാര്യം പറഞ്ഞപ്പോഴാ, ഒരു സമാധാനത്തിന് ഇടക്ക് അങ്ങോട്ട് നോക്കികൊണ്ടിരുന്നതാ പണ്ട്. ഇപ്പൊ തോന്നാറില്ല.. എങ്ങനെ തോന്നാനാ.., പാർട്ടിക്കാരുടെ വക പോരാഞ്ഞിട്ട് ഇപ്പൊ അച്ഛന്മാരും, സന്യാസിമാരും ഒക്കെ ഇറങ്ങീട്ടുണ്ട് വിശ്വാസികളേം കൂട്ടി ജാഥ നടത്താൻ... നേരെ വണ്ടിക്ക് പോവാൻ വഴി ഇല്ല.... അപ്പോഴാ എല്ലാം കൂടെ... ഇന്നലെ വരെ കൂട്ടുണ്ടായിരുന്ന വലിയ കുണ്ടിലെ കുറെ വെള്ളം ഇന്നില്ല.... ഹെൽമെറ്റ് വയ്ക്കാതെ സ്ഥിരം പോവാറുള്ള ആ ഫ്രീക്കനെ കണ്ടപ്പൊ, വെയിലത്ത് നിന്ന് മടുത്ത ആ വയസൻ ട്രാഫിക്ക് പോലീസ് ഒരു ലിഫ്റ്റ് ചോദിച്ചു... അവൻ വെട്ടിച്ച്, ആ കുണ്ടിലും ചാടി, അപ്പുറത്ത് സമരം ചെയ്തോണ്ടിരുന്ന നഴ്സിന്റെ ല...
A Blog by and for Free Thinkers