അസ്വസ്ഥതകളാണ് ചുറ്റും... കലുഷിതമായ മനസ്സുമായി ചെറിയ കുണ്ടിലെ വെള്ളം ചുറ്റും നോക്കി. ഇന്നലെ രാത്രി വേണ്ടത്ര വെട്ടമില്ലാത്ത ഒരു ബൈക്കുമായി വന്ന ആ മദ്ധ്യവയസ്കൻ വീഴാതിരിക്കാൻ കാലു കുത്തിയപ്പോഴാണ് ആ വലിയ കുണ്ടിൽ നിന്ന് ഇവിടെ എത്തിയത്. അവിടെ ഇരുന്ന് നോക്കും പോലെയല്ല, ഇവിടെയും ദുരിതം തന്നെ.
റോഡ് നന്നാക്കാൻ വയ്യാത്തവനാ കർത്താവെ മെട്രോ പണിതേക്കുന്നേ...!, അടുത്തുള്ള കുരിശടി നോക്കി ഇന്നലെ അയാൾ പറയുന്ന കേട്ടു.
കുരിശടിയുടെ കാര്യം പറഞ്ഞപ്പോഴാ, ഒരു സമാധാനത്തിന് ഇടക്ക് അങ്ങോട്ട് നോക്കികൊണ്ടിരുന്നതാ പണ്ട്. ഇപ്പൊ തോന്നാറില്ല.. എങ്ങനെ തോന്നാനാ.., പാർട്ടിക്കാരുടെ വക പോരാഞ്ഞിട്ട് ഇപ്പൊ അച്ഛന്മാരും, സന്യാസിമാരും ഒക്കെ ഇറങ്ങീട്ടുണ്ട് വിശ്വാസികളേം കൂട്ടി ജാഥ നടത്താൻ... നേരെ വണ്ടിക്ക് പോവാൻ വഴി ഇല്ല.... അപ്പോഴാ എല്ലാം കൂടെ...
ഇന്നലെ വരെ കൂട്ടുണ്ടായിരുന്ന വലിയ കുണ്ടിലെ കുറെ വെള്ളം ഇന്നില്ല.... ഹെൽമെറ്റ് വയ്ക്കാതെ സ്ഥിരം പോവാറുള്ള ആ ഫ്രീക്കനെ കണ്ടപ്പൊ, വെയിലത്ത് നിന്ന് മടുത്ത ആ വയസൻ ട്രാഫിക്ക് പോലീസ് ഒരു ലിഫ്റ്റ് ചോദിച്ചു... അവൻ വെട്ടിച്ച്, ആ കുണ്ടിലും ചാടി, അപ്പുറത്ത് സമരം ചെയ്തോണ്ടിരുന്ന നഴ്സിന്റെ ലെഗ്ഗിങ്ങ്സിലേക്ക് പറഞ്ഞയച്ചു എന്റെ ഫ്രണ്ടിനെ... അവനിപ്പൊ എവിടാണോ എന്തോ...!
അപ്പുറത്തും ഇപ്പുറത്തും ഒന്നും പുതുതായി വന്നവരെ പരിചയപ്പെട്ടില്ല. അതിനെങ്ങനാ..., നേരം പുലർന്നാ തുടങ്ങും ഹോണടി.. ചെവി തല കേൾപ്പിക്കൂല... രാത്രി ആയാൽ പിന്നെ വെട്ടോം വെളിച്ചോം ഒന്നൂല്ല... പിന്നെ ഹൈ-ബീം ഉള്ള വലിയ വല്ല പുള്ളീം ഈ വഴി പോയാൽ, ഒരു മിന്നായം പോലെ കാണാം... അതും ഇല്ലാതാക്കാൻ അവരെ പോണ്ടിചേരീന്നും പറഞ്ഞ് പേടിപ്പിക്കണന്ന് ഇന്നലെ ആരോ പറയണ കേട്ടു...
പഴയ വലിയ കുണ്ടിൽ..., കുണ്ടെന്ന് പറഞ്ഞാൽ പോര ഗർത്തം.. അതിൽ ഇപ്പൊ വാഴ കൃഷിയാ... തെറ്റുപറയാൻ പറ്റില്ല... നല്ല ഫ്രഷ് ചാണകവും, മൂത്രവും എല്ലാം വഴി നടക്കുന്നവർ ഫ്രീ ആയി കൊടുക്കല്ലെ... ഇനി അത് നന്നായി വളരുന്ന കണ്ടിട്ടൊ എന്തോ.., നട്ടവരും നോക്കാറില്ല...
ഇന്നലെ ഫോട്ടോ എടുത്ത പിള്ളാര് അത് ഫെയ്സ് ബുക്കിൽ ഇട്ടൊ ആവോ..? ട്രോൾ ആക്കാതിരുന്ന മതിയാരുന്നു.. പണ്ടാരുന്നേൽ അത് കണ്ട് ആരേലും ഒക്കെ ചിരിച്ചേനെ.. ഇപ്പൊ ട്രോൾ ഉണ്ടാക്കുന്നതെ അടി ഉണ്ടാക്കാനും തെറി വിളിക്കാനുമാണ്.. നമ്മളില്ലെ....!
അങ്ങനെ പുത്തനുണർവ്വോടെ സൂര്യൻ ഉദിക്കുന്നത് കാത്ത് കുണ്ടിലെ വെള്ളം കിടന്നു.. പക്ഷെ രാവിലെ തന്നെ കാർമേഘം ഇരുണ്ട് കൂടി... ചെറിയ ഇടിമുഴക്കത്തോടെ മഴ തുടങ്ങി... മഴ നിർത്താതെ പെയ്തു... രാവും പകലും ഇടവിടാതെ.....
ദിവസവും സമയവും അറിയില്ല...... കണ്ണ് തുറന്ന കുണ്ടിലെ വെള്ളം കണ്ടത് ചുറ്റും തന്നെ പോലെ കുറെ വെള്ളം...., അഴുക്കില്ല, ചെളിയില്ല.... തങ്ങളല്ലാതെ വേറെ ഒന്നുമില്ല.... കണ്ണെത്താവുന്ന ദൂരത്തത്രയും തങ്ങൾ...
അസ്വസ്ഥതകളില്ലാതെ, വിഷമങ്ങളില്ലാതെ പരസ്പരം ചിരിച്ചും കളിച്ചും അവർ ഒഴുകി... ഇനിയും കളങ്കപ്പെടുത്താൻ ആരും വരാതിരുന്നെങ്കിൽ എന്നാശിച്ച്.....
- മനു ഏന്റോ ഫ്രാൻസീസ്

Comments