Skip to main content

Posts

Showing posts from January, 2019

നിന്റെ രാഷ്ട്രീയം

നിന്റെ രാഷ്ട്രീയം ഒരിക്കലും നമ്മുടെ രാഷ്ട്രീയം ആകുന്നില്ല. അത് വ്യക്തിത്വം പോലെ ആണ്. അനേകം സാമ്യതകളും, സമാനതകളും അവയ്ക്ക് തമ്മിൽ ഉണ്ടാകാം. പക്ഷെ അത്ര തന്നെ അസമാനതകളും അവ തമ്മിൽ ഉണ്ട് എന്ന തിരിച്ചറിവാണ് വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടത്. അസമാനതകളെ അവഗണിച്ച് കൊണ്ട് സമാനതകളെ ഉയർത്തിപ്പിടിക്കുമ്പോഴാണ് പലപ്പോഴും വ്യക്തിത്വമില്ലാത്ത രാഷ്ട്രീയ നിലപാടുകളിൽ പൗരൻ ചെന്നെത്തുന്നത്. അത് രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണ്. അസമാനതകൾ ചിന്താവിഷയമാകുമ്പോൾ ചോദ്യങ്ങൾ ഉയരും. പലപ്പോഴും ഉള്ളിൽ നിന്നുള്ള അത്തരം ചോദ്യങ്ങൾക്ക് സമാനതകളെ ഭേദിച്ച് പുതിയ രാഷ്ട്രീയ അവബോധം നൽകാൻ കഴിയും. കസേരകളിയിൽ വ്യാപൃതരായവർക്ക് ഒരിക്കലും അനുവദിക്കാൻ കഴിയാത്ത ഒന്നാണ് ഇത്തരം ചോദ്യങ്ങൾ. അതിനാൽ ചൂഷണസാധ്യത ഒരുപാടുള്ള സമാനതകളിൽ അവർ സധാ ചുരണ്ടിക്കൊണ്ടിരിക്കും. അസമാനതകൾ ഒരുപാട് ഉണ്ടെങ്കിലും, ഒട്ടും സമാനത ഇല്ലാത്ത മറ്റൊരു രാഷ്ട്രീയ നിലപാടിനേക്കാൾ ഭേദമല്ലെ ബോധപൂർവ്വം അസമാനതകളെ മറന്ന് സമാനതകളെ മുറുകെ പിടിക്കുന്നത് എന്ന് ചൂഷിതവർഗ്ഗം ചിന്തിക്കും. അത്തരത്തിൽ പൗരന്റെ രാഷ്ട്രീയ നിലപാട് സമാനതകൾ മാത്രമായി മാറും. ഇതെല്ലാം രാ...