1. പള്ളിയകത്തെ ഈച്ച ഇരുന്നു നേരം പോയതറിഞ്ഞില്ല. മറ്റേത് കല്ലറക്കരികിൽ സ്വല്പം ഇരുന്നു നടക്കാൻ ഇറങ്ങാറുള്ളത. ഇന്നെന്തോ, ഇരിക്കാൻ പ്രത്യേക ഒരു സുഖം. അളിഞ്ഞ പൂവിന്റെ നാറ്റോം, പുകമണോം ഒന്നും ഇല്ല. അങ്ങിരുന്ന് പോയി, അതാ നേര്. ഇതിപ്പോ നേരം പുലർന്നു. പൈലി മാപ്ല മുട്ടിൽ ഊന്നി എഴുനേറ്റു. ഏതായാലും നേരം ഇത്രേം ആയി. ഇനിപ്പോ പള്ളീൽ ഒന്നു കേറിയെച്ചും പോവാം. കുർബാനക്ക് നേരം ആയിട്ടും പള്ളിയിൽ വെട്ടോം വെളിച്ചോം ഒന്നും കാണാനില്ല, വാതിലുകളും എല്ലാം തുറന്നിട്ടില്ല. ഇനി പുത്യ അച്ഛൻ വീണ്ടും കുർബാനേടെ നേരം മാറ്റിയോ! സംശയം തീരാതെ മാപ്ല വശത്തെ ആകെ തുറന്ന വാതിലിൽ കൂടി അകത്തേക്ക് കയറി. അച്ചോട, ദേണ്ടെ അച്ഛൻ ഒറ്റക്ക് നിന്ന് കുർബാന ചൊല്ലുന്നു. ഇത് നല്ല ചേലായി, താനുള്ള കാലത്തെ പോലെ ഇപ്പൊ ആളില്ലെന്നു അറിയാം, എന്നാലും ഇതിപ്പോ എന്നാ ഒരു ഇതാ. ആളില്ലാതെ ഈ നേരത്ത് പള്ളി മാപ്ല ആദ്യമായി കാണുവ, അതും ഒരു അച്ഛൻ നിന്ന് കുർബാന ചൊല്ലുമ്പോ. അച്ഛന്റെ മുന്നിൽ ഒരു ഈച്ച കിടന്നു കളി തുടങ്ങി. അച്ഛൻ വീശിയപ്പോൾ അത് പള്ളിക്കകത്ത് മുഴുവൻ പറന്നു നടക്കാൻ തുടങ്ങി. പള്ളിയകത്തെ ഈച്ച ഇത്രയേ ഉള്ളൂ. കുറച്ച് നേരം അച്ഛന്റെ ഒറ്റ...
A Blog by and for Free Thinkers