നാളെ അവിടെ ചെന്നു ചെമ്പകത്തിന്‍റെ കൂടെ കുളത്തില്‍ കുളിക്കാന്‍ പോണം. എത്രനാളായി അവളെ കണ്ടിട്ട്.! ശങ്കരനെയും, വല്ലി അക്കാവേയും പാത്ത കാലം മറന്നു. അവരും കാണും നാളെ എന്ന അമ്മ പറഞ്ഞെ. അപ്പൊ മുന്നാടി പോലെ എല്ലാര്‍ക്കും ഒരുമിച്ച് പോവാം. ചിത്തപ്പാന്‍റെ വാവ വന്നിട്ട് ഇപ്പൊ 8 മാസം ആയി. ഇതുവരെ കണ്ടിട്ട് പോലും ഇല്ല. എടുക്കാന്‍ പറ്റുന്ന പ്രായം ആയികാണുമോ..! വീട്ടുക്കു പിന്നാടി തോട്ടത്തില്‍ എല്ലാരും കൂടെ പോയി കളിക്കണം. അക്ക ഇനി കളിക്കാന്‍ വരാതിരിക്കുമോ..! പണ്ടാരുന്നേല്‍ പാട്ടി കഥകള്‍ പറഞ്ഞു തന്നേനെ. പേയ് കഥകള്‍. ഇപ്പൊ ആലോചിക്കുമ്പോ അതൊക്കെ സത്യമാണോ എന്നു സംശയമുണ്ട്. പഴയത്ര പേടി ഇല്ല എന്തായാലും. പാട്ടി പൊയ് പറയുമോ..? പാട്ടി പോയി ഇപ്പൊ 3 വര്‍ഷം ആച്ച്. അന്നേക്ക് താന്‍ തലക്കരക്ക് അവസാനം പോയത്. ' എന്താടി മീനു, നിനക്ക് ഇത്ര ആലോചന? എങ്ങോട്ടാ? ' ഏയ്, ഒന്നൂല സെല്‍വണ്ണ ... നാളെ ഊരുക്ക് പോവ... ചിപ്സ് വാങ്ക പോറേ ...' ' എന്താ പെട്ടെന്ന് ഒരു ഊരുക്ക് പോക്ക്?' ' താത്താവുക്ക് പൊറന്ത നാള്‍... എല്ലാരും വരും ...' 'ശരി ശരി... നടക്കട്ടെ...' ഇവിടെ എല്ലാര്‍ക്കും തമിഴ് അറിയാം....
A Blog by and for Free Thinkers