Skip to main content

Posts

Showing posts from April, 2021

ആശംസകള്‍, തങ്കം

  ഫോണ്‍ നിര്‍ത്താതെ മണിയടിച്ചുകൊണ്ടിരുന്നു. മൂന്നാമതും അത് മണിമുഴക്കി തീര്‍ക്കും മുമ്പ് അത് എടുക്കപ്പെട്ടു.   -   ‘ ആ ... തങ്കം... താനിതെവിടെയായിരുന്നു..! അവരിതുവരെ പോയില്ലേ ?’          - ‘ ഞാനൊന്നു കുളിക്കായിരുന്നു. അവര്‍ സന്ധ്യക്ക് തന്നെ                  മടങ്ങി. ’ -   ‘ എന്നിട്ട് ?’          - ( അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം) ‘ സംസാരിച്ചു... ’ -   (ദീര്‍ഘനിശ്വാസം) ‘ നന്നായി... ഇനിയെന്താ.. ?’          - ‘ ഒന്നുറങ്ങണം... ’   റിസീവര്‍ അതിന്‍റെ സ്വസ്ഥാനത്തേക്ക് മടങ്ങി. മേശയില്‍ വെച്ചിരുന്ന ഗ്ലാസ്സുമായി അവര്‍ അകത്തേക്കു നീങ്ങി.   ___   സ്കൂട്ടര്‍ പിടിച്ചിടത്ത് നില്‍ക്കാതെ മുന്നിലോട്ട് അല്പം പോയി ഒരു ചെടിച്ചട്ടിയില്‍ തട്ടി , അതില്‍ താങ്ങി നിന്നു.   -   ‘ അയ്യോ... I’m sorry…’ പിന്നില്‍ ന...