ഫോണ്‍ നിര്‍ത്താതെ മണിയടിച്ചുകൊണ്ടിരുന്നു. മൂന്നാമതും അത് മണിമുഴക്കി തീര്‍ക്കും
മുമ്പ് അത് എടുക്കപ്പെട്ടു.
-
‘ആ... തങ്കം...
താനിതെവിടെയായിരുന്നു..! അവരിതുവരെ പോയില്ലേ?’
- ‘ഞാനൊന്നു
കുളിക്കായിരുന്നു. അവര്‍ സന്ധ്യക്ക് തന്നെ മടങ്ങി.’
-
‘എന്നിട്ട്?’
- (അല്പനേരത്തെ
നിശബ്ദതയ്ക്ക് ശേഷം) ‘സംസാരിച്ചു...’
-
(ദീര്‍ഘനിശ്വാസം) ‘നന്നായി... ഇനിയെന്താ..?’
- ‘ഒന്നുറങ്ങണം...’
റിസീവര്‍ അതിന്‍റെ സ്വസ്ഥാനത്തേക്ക് മടങ്ങി. മേശയില്‍ വെച്ചിരുന്ന
ഗ്ലാസ്സുമായി അവര്‍ അകത്തേക്കു നീങ്ങി.
സ്കൂട്ടര്‍ പിടിച്ചിടത്ത് നില്‍ക്കാതെ മുന്നിലോട്ട് അല്പം പോയി ഒരു
ചെടിച്ചട്ടിയില്‍ തട്ടി, അതില്‍ താങ്ങി നിന്നു.
-
‘അയ്യോ... I’m sorry…’
പിന്നില്‍ നിന്ന് ബാഗുമായി രൂപേഷ് ഇറങ്ങുമ്പോള്‍ മുന്നിലേക്ക് നോക്കിക്കൊണ്ട്
ഗായത്രി തുടര്‍ന്നു.
-
‘തനിക്ക് തോന്നുന്നുണ്ടോ ഈ സ്റ്റോറി ഇതുപോലെ
ടെലകാസ്റ്റ് ചെയ്യുമെന്ന്?
- ‘I doubt, കാര്യം പുറത്ത് ഇത്തരം podcasts ഒരുപാട് ഉണ്ടെങ്കിലും, ഇവിടെ... നാളെ ബാക്കി കൂടി ആയിട്ട് we’ll see…’
-
‘ആ അപ്പൊ നാളെ കാണാം... എത്ര ഇടത്ത് കത്രിക
വീഴുമെന്ന് കാണാല്ലോ...’
- ‘ അതെ...
ഗുഡ് നൈറ്റ്...’
-
‘ഗുഡ് നൈറ്റ്. രേണുവിനോടു ഒരു സോറി
പറഞ്ഞെന്ന് പറയണേ... ചട്ടി വേറെ ഞാന്‍ വാങ്ങി കൊടുക്കാമെന്നു പറ...’
ചട്ടിയില്‍ നിന്ന് വണ്ടിയുടെ ചക്രം വേര്‍പ്പെടുത്തുന്നതിനിടയില്‍ ഗായത്രി
വിളിച്ചുപറഞ്ഞു.
തോര്‍ത്തുമായി രൂപേഷ് കുളിമുറിയിലേക്ക് കടക്കവെ, അയാളുടെ ബാഗില്‍ നിന്ന്
വെള്ളകുപ്പി എടുത്തുകൊണ്ട് രേണു ചോദിച്ചു.
-
‘അല്ല, എന്തായി? How was തങ്കം ജോണ്‍?’
- ‘പറഞ്ഞാല്‍
താന്‍ വിശ്വസിക്കില്ല... She was all normal.’
-
‘ഞാന്‍ കേള്‍ക്കട്ടെ?’
കുസൃതി നിറഞ്ഞ ഒരു ചിരിയോടെ രേണു ചോദിച്ചു.
- ‘ആ... If
you want to. പക്ഷെ നാളെ കൂടെ ഉണ്ട്.’
രൂപേഷ് കുളിമുറിയില്‍ ചെന്നു ഷവര്‍
തുറക്കുമ്പോഴേക്കും അകത്തു റിക്കോര്‍ഡര്‍ പ്ലേ ചെയ്യാന്‍ തുടങ്ങിയിരുന്നു.
‘This is the first episode of our podcast, മലയാളികള്‍ക്ക്
ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഒരു പേര്, മലയാളത്തിന്‍റെ Intellectual rebel, none other than
മിസ്സിസ് തങ്കം ജോണ്‍.’
-
‘എത്ര വര്‍ഷമായി കാണും ഒരു പൊതുവേദിയില്‍, അല്ലെങ്കില്‍ മാധ്യമത്തില്‍ സംസാരിച്ചിട്ട്?’
- ‘12 വര്‍ഷത്തില്‍
കൂടുതല്‍ എന്തായാലും ആയിക്കാണുമല്ലോ...’ (മന്ദഹാസം)
-
‘അതെ, 12 വര്‍ഷത്തിന്
ശേഷം ഇന്ന് തങ്കം ജോണ്‍ സംസാരിക്കുന്നു.
എഴുതി തുടങ്ങുന്നതിന് മുമ്പേ rebel ആയിരുന്നോ?’
- ‘പ്രണയം
ആണ് ആദ്യം rebel ആക്കിയത്. And yes,
അത് എഴുതുന്നതിനും
മുമ്പാണ്.’
-
‘രാജേന്ദ്രന്‍ സാറുമായി പ്രണയം... തുടര്‍ന്നു
വിവാഹം... എത്ര വയസ്സിലായിരുന്നു?’
- ‘I was
21… and he was 34 I believe.’
-
‘കോളേജ് പ്രണയമായിരുന്നു..!’
- ‘അതെ, I was doing my degree, and he was always
there at the campus. Was
doing his research then.’
-
‘21.., 34… പ്രായം ഒരു പ്രശ്നമായി
തോന്നിയിരുന്നില്ലേ?’
- ‘പ്രണയത്തില്‍
അങ്ങനെ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടോ!’ (മന്ദഹാസം)
-
‘പിന്നീട് വിവാഹം,
വീട്ടിലെ എതിര്‍പ്പുകള്‍, ഒന്നിച്ച് ഇവിടെ ഈ വീട്ടില്‍
താമസം!’
- ‘അല്ല, ഇവിടെ വരുന്നതിന് മുമ്പ്, we were at Calicut for 2 years.’
-
‘ഇവിടെ വന്നതിനു ശേഷമാണ് എഴുത്ത്
ആരംഭിക്കുന്നത്?
- ‘എന്ന്
പറയാന്‍ പറ്റില്ല... പ്രസിദ്ധീകരിച്ചവയെല്ലാം, yes ഇവിടെ വെച്ചാണ്.’
-
‘And you had a great career… ഇന്നും
എല്ലാവരും ഓര്‍ക്കുന്ന...’
- (ചിരിച്ചുകൊണ്ട്) ‘You know it’s not just because of the quality
of works’
-
‘പ്രണയത്തെക്കുറിച്ചാണല്ലോ ഏറ്റവുമധികം
എഴുതിയിട്ടുള്ളത്, പണ്ടെ അങ്ങനെ ഒരു റൊമാന്‍റിക് ആയിരുന്നോ?’
- (ചിരിച്ചുകൊണ്ട്) ‘രാജേട്ടനാണ്
സത്യത്തില്‍ പ്രണയിക്കാന്‍ പഠിപ്പിച്ചത്...
ഞാന്‍ ഒരു പൊട്ടിപ്പെണ്ണായിരുന്നു... And yeah, he was a
romantic.’
-
‘അതെ, ഇത് പലപ്പോഴും
പലയിടത്തായി പറഞ്ഞുകേട്ടിട്ടുണ്ട്... നിങ്ങളുടെ പ്രണയത്തെപ്പറ്റി... And
what really happened?’
രൂപേഷ് കുളി കഴിഞ്ഞ് പുറത്തുവന്നപ്പോഴേക്കും രേണു ഉറങ്ങിക്കഴിഞ്ഞിരുന്നു, കൂടെ
ചാര്‍ജ് തീര്‍ന്ന റിക്കോര്‍ഡറും.
മൊബൈല്‍ നിലക്കാതെ അടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്.
-
‘എടാ, അവര്‍ സൂയിസൈഡ്
ചെയ്തു. ഇന്നലെ രാത്രി’
ഗായത്രിയാണ്.
- ‘what..!’
-
‘നീ വേഗം റെഡി ആയി നില്‍ക്ക്... ഞാനിപ്പോ
വരാം... എപിസോഡ് എന്തായാലും മാറ്റേണ്ടി വരും... മുഴുവന്‍ ഇല്ലല്ലോ... വേണ്ടത്
മാത്രം ഇല്ല...’
രൂപേഷ് എഴുന്നേറ്റ് ടിവി ഓണ്‍ ചെയ്തു. അതിലെങ്ങും തങ്കം നിറഞ്ഞു നിന്നു.
അയാള്‍ ഇന്നലെ ഉറങ്ങാന്‍ പോയ റിക്കോര്‍ഡര്‍ ചാര്‍ജില്‍ വെച്ചു.
‘12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം ഭര്‍ത്താവിനെ
കൊലപ്പെടുത്തിയ കേസില്‍ ശിക്ഷക്കു വിധേയയായ സാഹിത്യക്കാരി തങ്കം ജോണ്‍ ആദ്യമായി
അതിനെപ്പറ്റി സംസാരിക്കുന്നു.’
എസ്‌പി ഓഫീസില്‍ നിന്ന് വിളി വന്നതനുസരിച്ചാണ് അങ്ങോട്ട് ചെന്നത്.
-
‘രൂപേഷ്?’
- ‘അതെ സര്‍’
-
‘തങ്കം ജോണിന്‍റെ ഒരു ഇന്‍റര്‍വ്യു എടുക്കാന്‍
പോയിരുന്നു എന്ന് അറിഞ്ഞു. അവിടെ നിന്നും താങ്കളുടെ പേരെഴുതിയ ഒരു കവര്‍
കിട്ടിയിട്ടുണ്ട്. ഒരു ടേപ്പാണ്. Do you mind if we play it here?’
- ‘നോ സര്‍’
“ അതെ ഞാന്‍ ചെയ്തതാണ്.. രാജേട്ടനെ ഞാന്‍...
ഓര്‍മ്മകള്‍ ഇല്ലാത്ത ജീവിതം മരണമാണെന്ന് he always used to say…
And he lost it… അല്‍ഷൈമേര്‍സ് ആയിരുന്നു...
He loved me lot.., and I loved him more…
എനിക്ക് അങ്ങനെ കാണാന്‍ കഴിയില്ലായിരുന്നു, him without even
knowing me, understanding me…
May be I was possessive.., അദ്ദേഹത്തിന്‍റെ ഓര്‍മ്മകളില്‍
പോലും ഇല്ലാതാവുന്നത്, I couldn’t bear that… I did
it… ”
എല്ലാവരും അല്പനേരത്തേക്ക് നിശബ്ദരായിരുന്നു. വേണ്ട രേഘകള്‍ ഒപ്പിട്ട്
കൊടുത്ത് ടേപ്പ് കൈപ്പറ്റി. അത് തിരിച്ചിടാന്‍ കവര്‍ നോക്കിയപ്പോള്‍ ഒരു കുറിപ്പ്
കിട്ടി.
[
ഈ ടേപ്പ് കൂടി ആവുമ്പോള്‍ തങ്കത്തിന്‍റേതായി
ബാക്കിയുള്ള കടമകള്‍ എല്ലാം തീര്‍നെന്ന് കരുതുന്നു. ഇതുകൂടി പൂര്‍ത്തിയാക്കാതെ
പോവാന്‍ കഴിയില്ലല്ലോ.
ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതു മരണമാണെന്ന് പറഞ്ഞപ്പോള്‍ രാജേട്ടന്‍ ഓര്‍ത്തുകാണില്ല, മരണം
പോലും തിരിഞ്ഞു നോക്കാതെ ചില ഓര്‍മ്മകളുമായി ജീവിക്കുന്നത് എത്രത്തോളം
ഭാരമാണെന്ന്.
ആശംസകള്‍,
തങ്കം
]
Comments