ശ്വാസം നവംബർ - സകല മരിച്ചവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്ന മാസം. രണ്ടാം തിയതി - ഇന്ന് ശവക്കോട്ടയിലാണ് കുർബ്ബാനയും മറ്റും. സജ്ജീകരണങ്ങൾ പൂർത്തിയാക്കി, ഗായകസംഘം ആദ്യത്തെ പാട്ടിട്ടത് ശവക്കോട്ടയിലെ വലിയ സ്പീക്കറിൽ കൂടി പുറത്തുവന്ന് ആ മഞ്ഞു മൂടിയ പുലർച്ചയുടെ ശാന്തതയെ ഹനിച്ചുക്കൊണ്ട് പരിസരമാകെ അലയടിച്ചു. മുണ്ട് കരയൊപ്പിച്ച് എടുത്തുകൊണ്ടിരുന്ന സെബാസ്റ്റ്യൻ മാഷ് അതുകേട്ട് ഒന്ന് ഞെട്ടി, ശേഷം തുരുമ്പ് മുഖം കാണിച്ചു തുടങ്ങിയ പഴയ ഗോദ്രേജ് അലമാരയുടെ കണ്ണാടിയിൽ സ്വയം നോക്കി ഒന്ന് വിലയിരുത്തി. ട്രിം ചെയ്ത മീശ ചുണ്ടോടു ചേരുന്നിടത്ത് ഒന്ന് തടവി, അതിൻ്റെ കൃത്യത ഉറപ്പ് വരുത്തി, ശേഷം പതിയെ നടയിലെ മുറിയിലേക്ക് കടന്നു. ' പഴയപോലെ ആറരയ്ക്ക് തന്നെ മതിയാരുന്നു കുർബ്ബാന.. ഈ മഞ്ഞത്ത്, കണ്ണും കാണാതെ ഇത്ര നേരത്തെ... പുതിയ അച്ഛൻ്റെ ഓരോ പരിഷ്കാരം ' മാഷ് സ്വയം പിറുപിറുത്തു. വരാന്തയുടെ മുഴുവൻ നീളത്തിലും പോയിരുന്ന നേരിയ തുരുമ്പ് കയറിയ വെള്ള അഴികളിൽ നിന്ന് പഴയ കാലൻ കുടയും, കയ്യിൽ ഒരു എലുമ്പൻ മെഴുതിരിയുമായി മാഷ് പുറത്തു കടന്നു. വാതിൽ ചേർത്ത് അടച്ചു പൂട്ടി. മുണ്ടിൻ്റെ തുമ്പ് ചേർത്ത് പിടിച്ച ഇടത്തെ കൈതണ്ടയി...
A Blog by and for Free Thinkers