വർഷങ്ങൾ കുറച്ച് മുമ്പാണ്. അന്നത്തെ വലിയ പാർട്ടി കേന്ദ്രവും, വിപ്ലവ പാർട്ടി സംസ്ഥാനവും വാണരുളിയിരുന്ന കാലം. വരുന്ന തിരഞ്ഞെടുപ്പിനായി ഇരുകൂട്ടരും തകൃതിയായി രംഗത്തിറങ്ങിയിരുന്ന വേനൽക്കാലം. വലിയ പാർട്ടിയുടെ വെള്ള കൊടികളും, വിപ്ലവ പാർട്ടിയുടെ ചുവപ്പ് കൊടികളും ഗ്രാമത്തിൻ്റെ മുക്കും മൂലയും കൈയ്യടക്കിക്കഴിഞ്ഞു. വിഷുക്കാലം അടുത്തതോടെ നാടുനീളെ കണിക്കൊന്നകൾ പൂവിട്ടു. പാർട്ടി കൊടികൾക്കിടയിൽ അവ തളിർത്തു തൂങ്ങിക്കിടന്നു. പള്ളിക്കൂടം അടച്ചതോടെ കുട്ടികളും ദിവസം മുഴുവൻ കവലയിലും, കടൽക്കരയിലും പൂഴിവാരിയെറിഞ്ഞ് ഓടി നടന്നു. വേനൽ അതിൻ്റെ മൂർദ്ധന്യത്തിലെത്തുകയും, രാവും പകലുമില്ലാതെ പൊടിപറത്തിക്കൊണ്ട് ചുടുകാറ്റ് വീശുകയും ചെയ്തുകൊണ്ടിരുന്നു. പലയിടത്തും പാർട്ടി കൊടികളും, അരങ്ങുകളും കാറ്റിൻ്റെ ക്ഷോഭത്തിനിരയായി. അങ്ങനെ വിഷുവിന് രണ്ടുദിവസം മുമ്പ് വോട്ടിടൽ കഴിഞ്ഞു. ആ ദേശത്ത് അക്ഷരാഭ്യാസമുള്ള സകലരും പഠിച്ച പള്ളിക്കൂടത്തിൽ തന്നെയായിരുന്നു വോട്ടിടൽ. പാർട്ടി പ്രതിനിധികളും കൂട്ടത്തിൽ ' ഭാരതിയും ' , ' വിടലും ' എല്ലാം തീരുന്നത് വരെ അവിടെ ഉണ്ടായിരുന്നു. സന്ധ്യക്ക് കവലയിൽ മമ്മദ് കാ...
A Blog by and for Free Thinkers