ഇത് ഒരു ഞൊടിയിടയിലെ ചിന്തയുടെ വികാസമാണ്. അങ്ങനെ മാത്രം കണ്ടാൽ മതി. സ്വപ്നങ്ങൾക്ക് എപ്പോഴും ആകാശത്തിന്റെ ഉയരമാണ്, വിസ്തൃതിയാണ്. അതു കൊണ്ടു തന്നെ അവക്ക് അതിരുകളില്ല എന്ന് പറയാം. കലാം സർ പറയുന്നു, "ഉറങ്ങുമ്പോൾ കാണുന്നതല്ല, മറിച്ച് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം " എന്ന് . ഒരു കാര്യം വളരെ സത്യമാണ് ഉറക്കത്തിൽ മാത്രമല്ല സ്വപ്നം കാണുന്നത്. ഓരോ നിമിഷവും സ്വപ്നങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നവരും ഉണ്ട്. അതേ സമയം യാഥാർത്ഥ്യം മാത്രം മുന്നിൽ കാണുന്ന വ്യക്തികളുണ്ട്. അവർ പ്രാക്ടിക്കൽ ആണെന്ന് പറയും. ഈ ഗണത്തിൽ പെടുന്നവർ സ്വപ്നം കാണാറില്ലെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാൻ ആദ്യത്തെ വർഗ്ഗത്തിന്റെ കോർട്ടിൽ നിൽക്കുന്നു. ആദ്യത്തെ തരത്തിലുള്ള സ്വപ്നജീവികളെ ആകാശത്തിലേക്ക് സ്വപ്നങ്ങളുമായി മേയാൻ വിടുമ്പോൾ, പ്രാക്ടിക്കൽ ആയവരെ ഭൂമിയുമായി താരതമ്യം ചെയ്യാം. അവർക്ക് ഭൂമി പോലെ തന്നെ അതിരുകളുണ്ട്. ആദ്യത്തെ ഗണത്തെ പോലെ അവർക്ക് പറക്കാൻ കഴിയില്ല. ഏകാന്തതയോ ക്രിയാത്മകതയോ എല്ലാമാണ് സ്വപ്ന ജീവികളെ സൃഷ്ടിക്കുന്നതെന്നും, നിത്യജീവിതത്തിന്റെ വിരസതയും ആകുലതയുമാണ് മറ്റെ വർഗ്ഗത്തെ ഉരു...
A Blog by and for Free Thinkers