ഇത് വായിക്കുമ്പോൾ ആരും ഇത് ബാഹ്യ അർത്ഥം മാത്രം മനസ്സിലാക്കി ഉൾക്കൊള്ളില്ല എന്ന് പ്രതീക്ഷിക്കട്ടെ.
ജീവിതം എന്നും വളരെ കൗതുകം തോന്നേണ്ട ഒന്നാണ്. ആരോ വരച്ച ഒരു പാമ്പും കോണിയിലെ കരുക്കളാണ് എല്ലാവരും. പലരും പല കോണിയിലും കയറുന്നു.പല പാമ്പിനു മുമ്പിലും പെടുന്നു. ഒന്നിലും പെടാതെ മുന്നോട്ടു പോകുന്നവർ വിരളമാണ്.
ഉയർച്ചതാഴ്ചകളും പ്രതിസന്ധികളും ജീവിതത്തിന്റെ ഭാഗമാണ്. ഒരു പക്ഷെ അവയാണ് ജീവിതത്തെ ജീവിതമാക്കുന്നത്. പക്ഷെ പലരുടേയും ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് ഭയമാണ്. നാളെയെക്കുറിച്ചുള്ള ഭയം, മറ്റു സാഹചര്യങ്ങളെയും, സമ്മർദ്ദങ്ങളെയും പറ്റിയുള്ള ആശങ്ക, അങ്ങനെ പലതും.
ഭയം ഇവക്കൊന്നും പരിഹാരമാകുന്നില്ല എന്ന് മാത്രമല്ല പ്രവർത്തനക്ഷമതയിൽ കാര്യമായ രീതിയിലുള്ള കുറവ് വരുത്തുന്നു. ഏതൊരു വ്യക്തിക്കും ആദ്യം വേണ്ടത് സ്വന്തം കഴിവിലുള്ള വിശ്വാസവും, മറ്റുള്ളവരെ സ്വന്തം അഭിപ്രായങ്ങൾ അറിയിക്കാനുള്ള കഴിവുമാണ്.
ഭയം കീഴ്പ്പെടുത്തും എന്ന ചിന്തയുണ്ടാവുമ്പോൾ ജീവിതത്തെ ഒരു വലിയ ക്യാൻവാസായി കാണാൻ കഴിഞ്ഞാൽ പ്രശ്നങ്ങളും ആശങ്കകളും നിസാരമായി കഴിഞ്ഞു. തെറ്റ് ചെയ്യാനൊഴിച്ച് മറ്റൊന്നിനും നമ്മൾ ഭയപ്പെടേണ്ടതില്ല. നമ്മുടെ ചുറ്റുമുള്ളതും മനുഷ്യരാണ് എന്നും, അവരേക്കാൾ ഒട്ടും ചെറിയവരല്ല നമ്മൾ എന്നും മനസ്സിലാക്കണം.
ഭയം വലിയ കുഴപ്പത്തിൽ ചാടുമ്പോഴോ മരണനിമിഷത്തിലൊ ഒന്നുമല്ല. നിസ്സാരമായ അവസരങ്ങളിലെ ഭയങ്ങളാണ് അതികവും. എടുക്കുന്ന തീരുമാനം ശരിയാകുമോ എന്ന ഭയം. ഞാൻ പറയുന്നത് അയാൾക്ക് വിഷമമാകുമോ എന്ന ഭയം. ഒന്നും ഒരിക്കലും നമ്മുടെ സ്വതന്ത്രമായ ചിന്തക്കൊ, തീരുമാനങ്ങൾക്കോ,പ്രവർത്തികൾക്കോ സൃഷ്ടിക്കോ വിലങ്ങുതടിയാവരുത്.
തുമ്മിയാൽ തെറിക്കുന്ന മൂക്കാണേൽ അങ്ങ് തെറിക്കട്ടേന്നെ, അലോചിച്ചും പേടിച്ചും തലപൊട്ടിതെറിക്കുന്നതിലും നല്ലതല്ലെ....
- മനു ഏന്റോ ഫ്രാൻസീസ്
Comments