Skip to main content

Posts

പൈലിമാപ്ലയുടെ പതിവുതെറ്റിയ പകൽനടത്തം

1. പള്ളിയകത്തെ ഈച്ച ഇരുന്നു നേരം പോയതറിഞ്ഞില്ല. മറ്റേത് കല്ലറക്കരികിൽ സ്വല്പം ഇരുന്നു നടക്കാൻ ഇറങ്ങാറുള്ളത. ഇന്നെന്തോ, ഇരിക്കാൻ പ്രത്യേക ഒരു സുഖം. അളിഞ്ഞ പൂവിന്റെ നാറ്റോം, പുകമണോം ഒന്നും ഇല്ല. അങ്ങിരുന്ന് പോയി, അതാ നേര്. ഇതിപ്പോ നേരം പുലർന്നു. പൈലി മാപ്ല മുട്ടിൽ ഊന്നി എഴുനേറ്റു. ഏതായാലും നേരം ഇത്രേം ആയി. ഇനിപ്പോ പള്ളീൽ ഒന്നു കേറിയെച്ചും പോവാം. കുർബാനക്ക് നേരം ആയിട്ടും പള്ളിയിൽ വെട്ടോം വെളിച്ചോം ഒന്നും കാണാനില്ല, വാതിലുകളും എല്ലാം തുറന്നിട്ടില്ല. ഇനി പുത്യ അച്ഛൻ വീണ്ടും കുർബാനേടെ നേരം മാറ്റിയോ!  സംശയം തീരാതെ മാപ്ല വശത്തെ ആകെ തുറന്ന വാതിലിൽ കൂടി അകത്തേക്ക് കയറി. അച്ചോട, ദേണ്ടെ അച്ഛൻ ഒറ്റക്ക് നിന്ന് കുർബാന ചൊല്ലുന്നു. ഇത് നല്ല ചേലായി, താനുള്ള കാലത്തെ പോലെ ഇപ്പൊ ആളില്ലെന്നു അറിയാം, എന്നാലും ഇതിപ്പോ എന്നാ ഒരു ഇതാ. ആളില്ലാതെ ഈ നേരത്ത് പള്ളി മാപ്ല ആദ്യമായി കാണുവ, അതും ഒരു അച്ഛൻ നിന്ന് കുർബാന ചൊല്ലുമ്പോ. അച്ഛന്റെ മുന്നിൽ ഒരു ഈച്ച കിടന്നു കളി തുടങ്ങി. അച്ഛൻ വീശിയപ്പോൾ അത് പള്ളിക്കകത്ത് മുഴുവൻ പറന്നു നടക്കാൻ തുടങ്ങി.  പള്ളിയകത്തെ ഈച്ച ഇത്രയേ ഉള്ളൂ. കുറച്ച് നേരം അച്ഛന്റെ ഒറ്റ...

You Make Me Stronger

Strength is not the weights you lift, nor the bricks you break.  Clout I carry is driven by you to take risks with a licence to fail. My loses are meant to be scrutinised and revealed.  My victories are meant to be silent and sealed. You are my judge , my jury and my executioner for the wrongs.  The world may cloud me with infirmity but you besides, clear the sky.  Prudence is not my luxury but wisdom you possess pushes me forward. You flip my coins of falsehood and fact but the outcome is never a mere probability. I may be discarded by some of my own but the real you will ratify my cause.  I may conquer the heights but you keep my toes on the ground. Fortitude is you and you are my force.  Tenacity in me and you are its pith. Power you bestowed upon me may be from birth or beyond.  The love you showered is my vigour to go on and on.  I know when I fall, you will be on my grave.  The all is jus...

The Moment

Walking down the roads of destiny, through the fights of life, rights of society and darks of dreams, I can only ask myself a question. Have I lived every moment to the Fierce? Did I raise my hands towards the clouds? Did I cherish the kiss of the morning stars? I am not as wise as the others around but is being wise what leads you down the pathway to light from dark. I am not as successful as others around but is success what determines the societies stars.  Bonded by love, cheered by crowd, stoned by emotions, drowned by fear and crowned by peers.  Failing like fuck, crying like shit, drinking like fish, sinking like stone. Rising and falling every inch of the way on a journey through the scorching heats of summers and constant downpours of monsoons. The Smallest of moments is what stays with us, be it a smile from the loved or a curse from the stranger on road. Every moment is fierce but never ending in the vaults of your hippocampus. Every hand that go...

നിന്റെ രാഷ്ട്രീയം

നിന്റെ രാഷ്ട്രീയം ഒരിക്കലും നമ്മുടെ രാഷ്ട്രീയം ആകുന്നില്ല. അത് വ്യക്തിത്വം പോലെ ആണ്. അനേകം സാമ്യതകളും, സമാനതകളും അവയ്ക്ക് തമ്മിൽ ഉണ്ടാകാം. പക്ഷെ അത്ര തന്നെ അസമാനതകളും അവ തമ്മിൽ ഉണ്ട് എന്ന തിരിച്ചറിവാണ് വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് വേണ്ടത്. അസമാനതകളെ അവഗണിച്ച് കൊണ്ട് സമാനതകളെ ഉയർത്തിപ്പിടിക്കുമ്പോഴാണ് പലപ്പോഴും വ്യക്തിത്വമില്ലാത്ത രാഷ്ട്രീയ നിലപാടുകളിൽ പൗരൻ ചെന്നെത്തുന്നത്. അത് രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണ്. അസമാനതകൾ ചിന്താവിഷയമാകുമ്പോൾ ചോദ്യങ്ങൾ ഉയരും. പലപ്പോഴും ഉള്ളിൽ നിന്നുള്ള അത്തരം ചോദ്യങ്ങൾക്ക് സമാനതകളെ ഭേദിച്ച് പുതിയ രാഷ്ട്രീയ അവബോധം നൽകാൻ കഴിയും. കസേരകളിയിൽ വ്യാപൃതരായവർക്ക് ഒരിക്കലും അനുവദിക്കാൻ കഴിയാത്ത ഒന്നാണ് ഇത്തരം ചോദ്യങ്ങൾ. അതിനാൽ ചൂഷണസാധ്യത ഒരുപാടുള്ള സമാനതകളിൽ അവർ സധാ ചുരണ്ടിക്കൊണ്ടിരിക്കും. അസമാനതകൾ ഒരുപാട് ഉണ്ടെങ്കിലും, ഒട്ടും സമാനത ഇല്ലാത്ത മറ്റൊരു രാഷ്ട്രീയ നിലപാടിനേക്കാൾ ഭേദമല്ലെ ബോധപൂർവ്വം അസമാനതകളെ മറന്ന് സമാനതകളെ മുറുകെ പിടിക്കുന്നത് എന്ന് ചൂഷിതവർഗ്ഗം ചിന്തിക്കും. അത്തരത്തിൽ പൗരന്റെ രാഷ്ട്രീയ നിലപാട് സമാനതകൾ മാത്രമായി മാറും. ഇതെല്ലാം രാ...

Forgotten I may be for you...

Forgotten I may be for you,   there isn't  a day without any dreams of you...   Pluck  me away but I wouldn't lie  about my love to you Tears won't kiss your face, Though a sea may fill inside me  from the race I live to die for your terrain,may I forever be in rain Vanish from my sight to the sky, but my dreams to try won't dry Don't fly for the sun, I may be burnt by all your run I began from you and may I end at you Forgotten I may be for you,   there isn't  a day without any dreams of you... You may sore to the blue for all, though my wing may have fallen from the toll Dark is where I stay all night, may you be bright even as I may be the right Dreams for you be true , though my vow to never give up be always the wise You may be in the roughest of waves, I am the hope in hard times that sails You learnt to smile for me, though my heart fell all but fragile Summers might take all your leaves , I will still summon t...

കുണ്ടിലെ വെള്ളം

അസ്വസ്ഥതകളാണ് ചുറ്റും... കലുഷിതമായ മനസ്സുമായി ചെറിയ കുണ്ടിലെ വെള്ളം ചുറ്റും നോക്കി. ഇന്നലെ രാത്രി വേണ്ടത്ര വെട്ടമില്ലാത്ത ഒരു ബൈക്കുമായി വന്ന ആ മദ്ധ്യവയസ്കൻ വീഴാതിരിക്കാൻ കാലു കുത്തിയപ്പോഴാണ് ആ വലിയ കുണ്ടിൽ നിന്ന് ഇവിടെ എത്തിയത്. അവിടെ ഇരുന്ന് നോക്കും പോലെയല്ല, ഇവിടെയും ദുരിതം തന്നെ. റോഡ് നന്നാക്കാൻ വയ്യാത്തവനാ കർത്താവെ മെട്രോ പണിതേക്കുന്നേ...!, അടുത്തുള്ള കുരിശടി നോക്കി ഇന്നലെ അയാൾ പറയുന്ന കേട്ടു. കുരിശടിയുടെ കാര്യം പറഞ്ഞപ്പോഴാ, ഒരു സമാധാനത്തിന് ഇടക്ക് അങ്ങോട്ട് നോക്കികൊണ്ടിരുന്നതാ പണ്ട്. ഇപ്പൊ തോന്നാറില്ല.. എങ്ങനെ തോന്നാനാ.., പാർട്ടിക്കാരുടെ വക പോരാഞ്ഞിട്ട് ഇപ്പൊ അച്ഛന്മാരും, സന്യാസിമാരും ഒക്കെ ഇറങ്ങീട്ടുണ്ട് വിശ്വാസികളേം കൂട്ടി ജാഥ നടത്താൻ... നേരെ വണ്ടിക്ക് പോവാൻ വഴി ഇല്ല.... അപ്പോഴാ എല്ലാം കൂടെ... ഇന്നലെ വരെ കൂട്ടുണ്ടായിരുന്ന വലിയ കുണ്ടിലെ കുറെ വെള്ളം ഇന്നില്ല.... ഹെൽമെറ്റ് വയ്ക്കാതെ സ്ഥിരം പോവാറുള്ള ആ ഫ്രീക്കനെ കണ്ടപ്പൊ, വെയിലത്ത് നിന്ന് മടുത്ത ആ വയസൻ ട്രാഫിക്ക് പോലീസ് ഒരു ലിഫ്റ്റ് ചോദിച്ചു... അവൻ വെട്ടിച്ച്, ആ കുണ്ടിലും ചാടി, അപ്പുറത്ത് സമരം ചെയ്തോണ്ടിരുന്ന നഴ്സിന്റെ ല...

Unfinished Sketch of life

"Dream big" is what we all do and hear in every juncture of life. I too gave it a shot very early in life. I was in pre KG when for the first time someone asked me what I wanted to become. " A Scientist",  I screamed in excitement but the excitement was to be short lived. Laughter erupted from every corner of my classroom and blew up louder and louder by every passing second .I stood facing the earth with tears in my eyes for making a fool of self in front of all my mates . I wasn't aware what a scientist was but had been inspired by Dr. Om swaroop in  captain Vyom that aired weekly on doordarshan in the late 90's. My classmates made a mockery out of me even though they too knew only the  scientists in the superhero shows that went on air in the idiot box every week. The only person in the entire classroom who did not laugh at my answer was our teacher, who walked up to me , ran her hand through my curly hair and said "Good , you will be one if yo...

Let them come for the real you

Let me tell this in the very start itself, this is just an opinion, an observations and an outcome of a few weird thoughts from my mind. I’m daring to write this down because, our blog gives platform to all such divergent  thoughts . So all responses are very much welcome. As an author of this blog, this is the first time I’m attempting something in English. It’s not because I hate the language, but the fact is that I’m not that good in it and that my love towards malayalam has always lend to me to work with it . And before starting, I sincerely apologize for all the mistakes I’m going to make throughout this article. Unlike my co-writers I usually don’t prepare for something I write, when something sparks and I just pen it down. So there may be similarities or repetitions of what I have already written in other articles. I hope my fellow readers will forgive me for that too. LET THEM COME FOR THE REAL YOU As the title says, the REAL YOU is quit...

ചിരി

ഞാനെപ്പോഴും ചിന്തിക്കുന്ന  ഒരു കാര്യം ആണ് ഈ ചിരി.  നമ്മളിൽ പലരും വിചാരിക്കുന്ന പോലെ  അത്ര നിസ്സാരമായ ഒരു സംഭവം അല്ല ഈ ചിരി. ആരെയെങ്കിലും കാണിക്കാൻ അല്ലെങ്കിൽ നമ്മളെ തന്നെ ഒന്ന് presentable ആക്കാൻ ചുണ്ടിൽ വരുത്തേണ്ട ഒന്നല്ല യഥാർത്ഥത്തിൽ ചിരി.  അത് വരേണ്ടത്, കാണേണ്ടത് മനസിലാണ്. ഈ കാണുമ്പോ ചിരിക്കുക, അല്ലെങ്കിൽ പരിചയപെടുമ്പോ ചിരിക്കുക ഇതിലൊന്നും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.  എന്ന് വെച്ച് അതൊന്നും വേണ്ട എന്നല്ല. ചിരി എത്ര ഉണ്ടായാലും ചിരിക്കുന്ന ആൾക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ നമ്മളൊക്കെ ചിരിക്കുന്നത് എപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണോ? എന്നെ സംബന്ധിച്ചെടുത്തോളം മറ്റുള്ളവരുടെ സന്തോഷം ആണ് ഞാൻ കാണുന്ന പല ചിരിയുടെയും യഥാർത്ഥ ലക്‌ഷ്യം. പക്ഷെ ചിലതെങ്കിലും ആ ലക്‌ഷ്യം കാണാത്തതു ആ ചിരികൾ ചുണ്ടിൽ മാത്രം ആയി പോവുന്നു എന്നത് കൊണ്ടാണ്... നമ്മൾ കാണുന്ന പല സിനിമകളിലെയും നര്മ്മരംഗങ്ങൾ മാത്രം എപ്പോഴും ഓർമയിൽ നില്കുന്നത് അതോർത്തു നമ്മൾ വീണ്ടും വീണ്ടും ചിരിക്കുന്നതും അവ നമ്മളെ സ്പർശിച്ചത് ചുണ്ടിലല്ല മറിച്ചു നമ്മൾ അവയെ സ്വീകരിച്ചത് ഹൃദയം ക...

വട്ടൻ

"അതെ ഞാൻ വട്ടനാണ് ", ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് അവൻ തിരിച്ച് ആ കനം കുറഞ്ഞ മരച്ചില്ലയിലേക്ക് നടന്നു. അവന്റെ നടത്തത്തിനനുസരിച്ച് അത് കുലുങ്ങാൻ തുടങ്ങി. മറ്റു കുരങ്ങന്മാർ കേറാത്ത ഉയരത്തിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മരച്ചില്ല. അവർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാൻ അവന് ഒരിക്കലും കഴിഞ്ഞില്ല. പഴങ്ങൾ പറിച്ചുതിന്നാനും മറ്റു കുരങ്ങന്മാരുടെ തല മാന്താനും അവൻ പോവാറില്ല. കിട്ടിയത് കഴിച്ചു, അവൻ എപ്പോഴും ഈ കൊമ്പിലിരിപ്പാണ്. ആ കൊമ്പിലിരുന്നാൽ അപ്പുറത്ത് വെളുത്ത കമ്പളത്തിൽ സ്വയം പൊതിഞ്ഞ ഒരു ഗജരാജനെ പോലെ ആ വൻ മല. അവൻ അവിടേക്ക് നോക്കി ഒരുപാട് സമയം കളഞ്ഞു. ആ മലക്കും അപ്പുറത്ത് പറന്ന് പൊങ്ങുന്ന ഒരു പരുന്താണ് എന്നും അവനിൽ കൗതുകം ഉണർത്തിയത്. അത് മുകളിലോട്ടും താഴോട്ടും ഊളിയിടുന്നത് കൊതിയോടെ അവൻ നോക്കി നിന്നു. അതിന്റെ ചിറകുകൾ തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന്, വള്ളിപടർപ്പുകളില്ലാതെ അങ്ങനെ പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു. തന്റെ വട്ടിന്റെ മറ്റൊരു കാരണം അവൻ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു . മറ്റു കുരങ്ങുകളെ പോലെയല്ല, അവന് വള്ളി പടർപ്പുകൾ ഭയമാണ്. അതിനകത്താണ് അവൻ കിടന്നുറ...