Skip to main content

ഗുരു - ഗുരു

അറിവ് , വിദ്യ എല്ലാം നമ്മുക്ക് വളരെ ആവശ്യവും വിലയേറിയതുമാണ്. പക്ഷെ അതോടൊപ്പം തന്നെ മനസ്സിലേക്ക് കടന്നു വരുന്ന ഒരു വ്യക്തിയുണ്ട് - ഗുരു... 

പലരും പലപ്പോഴും ഏറ്റവുമധികം ബഹുമാനിച്ചിട്ടുള്ളതും, സ്നേഹിച്ചിട്ടുള്ളതും , ചിലപ്പോഴെങ്കിലുമൊക്കെ പഴിച്ചിട്ടുള്ളതും ഒക്കെയാണ് ഈ പറഞ്ഞ ഗുരുക്കൾ.

 ഗുരുവിന് മുമ്പിലിരുന്ന് അവർ പറയുന്നതനുസരിച്ച് പഠിക്കുമ്പോഴുള്ളതല്ലാതെ അവരെ കാണാൻ ശ്രമിച്ചിട്ടുണ്ടൊ? അവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടൊ? ഇല്ലെങ്കിൽ ഒന്നു ശ്രമിച്ചു നോക്കണം. 

 പലരും ഭയത്തോടെ ,ശത്രുതയോടെ,അമിത ബഹുമാനത്തോടെ മാത്രമാണ് പൊതുവെ ഗുരുക്കളെ സമീപിക്കാറ്. അതിൽ നിന്ന് മാറി തുറന്ന മനസ്സോടെ ഒരു സൗഹൃദ സംഭാഷണം നടത്തി നോക്കു.

ഒരു പക്ഷെ നിങ്ങൾക്ക് ഒരു നല്ല സുഹൃത്തിനെ ലഭിച്ചേക്കാം. നിങ്ങളെ നിങ്ങളായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാൻ ഏറ്റവും എളുപ്പം അവർക്ക് കഴിയും. അതുക്കൊണ്ട് തന്നെ നിങ്ങളെ ഒരുപാട് സഹായിക്കാനും മുന്നോട്ടു നയിക്കാനും അവർ പ്രാപ്തരാണ്. 

ഇതിനൊന്നും കഴിയാത്തവർ ഇടക്കെങ്കിലും സ്വന്തം ഗുരുക്കളെ ഒന്നു ഓർക്കണം. പഠിപ്പിച്ച നൂറുകണക്കിന് ശിഷ്യരെ ഓർക്കാനും അവരെ പറ്റി മറ്റു ശിഷ്യരോട് അന്വേഷിക്കാനും അവർക്കു കഴിവും താത്പര്യവും ഉണ്ടെങ്കിൽ, ഒരു കാലത്ത് എന്നെന്നേക്കുമായുള്ള അറിവ് പകർന്ന് ഗുരുക്കളെ ഓർക്കൻ നാം കടപ്പെട്ടവരല്ലെ? 

 ഒരു യദാർത്ഥ ഗുരുവും ശിഷ്യരുടെ കുറവുകൾ ഓർത്ത് വെക്കാറില്ല, മറിച്ച് അവരിലെ കഴിവും നന്മയും ഓർത്ത് സന്തോഷിക്കുകയും അഹങ്കരിക്കുകയുമാണ് ചെയ്യുക. 

ഇനിയെങ്കിലും അറിവ് പകർന്ന് തന്ന ഒരു ഗുരുവിനെ കാണുമ്പോൾ മനസ്സു തുറന്ന് ഒന്നു ചിരിക്കു, ഒന്നു സംസാരിക്കു... ആ ചിരിയെ അവർ പഠിപ്പിച്ചതിൽ നിങ്ങൾ പഠിച്ച ഏറ്റവും ശ്രേഷ്ഠമായ അറിവായി അവർ പരിഗണിക്കും.


- MANU ANTO

Comments

Unknown said…
Nice blog.It actualy reminds me something ,some lovly moments .

The term GURU is a combination of the two words gu(darkness) and ru (light), so together they mean 'divine light that dispels all darkness.'" "Guru is the light that disperses the darkness of ignorance."

While am studying I couldn't find a teacher or professor who have the qualities of guru. Instead they say themselves as guru . They take respects from me by cutting internal marks and attendance . We know many saints ,priests who is travelling in luxury cars and aeroplanes and teach us " the path to glory is full of thrones". Am sure they never struggled a moment life . All doing their duty for making money for some profit.

Guru is one who never expects any profit or money from his sishyas .They teach how to love ,how to respect and all other things he knew for free .Unfortunately my generation didn't taste the love and care of a guru. We tasted bitter of competition s in life, weight of the marks ,and glory of the social position.

If only sharing knowledge or making me to study some subject I prefer my friends are my guru . They helped me for clearing doubts at late nights before exam ,taught me to share food,share love,share sorrow ,passing a smoke everything without expecting anything from me.For me they are guru s.

I respect all of them who teach me but I don't have feelings for them as I have for my parents and frnds.
Kamal Sathish said…
Thanks aliya for sharing your views. You have indeed given out some of the bitter truths our generation is facing. And more so you have written it out in a beautiful way. So do continue to contribute your views over here as this is a space for all of us. Thanks again for taking your time for doing so. keep posting brother : )..
Manu said…
Yep... U said it right das. I too had the same views just until few days before I got to see some of my lp teachers who remember me clearly as well as complained that they expected to meet me before... Anyway keep posting ur views here they are unique too...
Kamal Sathish said…
manu have pointed out other side of the coin too, while our generation have faced ill mannered teachers, especially during our college days, its a fact that we have had some wonderful teachers from our school days, many of whom are indeed fit to being called by the term "GURU". thumbs up for such active discussion.
നല്ല ഭാഷ .....
അതിലും മൂർച്ചയുള്ള ആശയം.....

ഇനിയും തുടരണം.....
ഇതിലും ഭംഗിയായി.......
കൂടുതൽ ശക്തിേയോടെ......

അഭിവാദ്യങ്ങൾ.......

Must Read

ചിരി

ഞാനെപ്പോഴും ചിന്തിക്കുന്ന  ഒരു കാര്യം ആണ് ഈ ചിരി.  നമ്മളിൽ പലരും വിചാരിക്കുന്ന പോലെ  അത്ര നിസ്സാരമായ ഒരു സംഭവം അല്ല ഈ ചിരി. ആരെയെങ്കിലും കാണിക്കാൻ അല്ലെങ്കിൽ നമ്മളെ തന്നെ ഒന്ന് presentable ആക്കാൻ ചുണ്ടിൽ വരുത്തേണ്ട ഒന്നല്ല യഥാർത്ഥത്തിൽ ചിരി.  അത് വരേണ്ടത്, കാണേണ്ടത് മനസിലാണ്. ഈ കാണുമ്പോ ചിരിക്കുക, അല്ലെങ്കിൽ പരിചയപെടുമ്പോ ചിരിക്കുക ഇതിലൊന്നും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.  എന്ന് വെച്ച് അതൊന്നും വേണ്ട എന്നല്ല. ചിരി എത്ര ഉണ്ടായാലും ചിരിക്കുന്ന ആൾക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ നമ്മളൊക്കെ ചിരിക്കുന്നത് എപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണോ? എന്നെ സംബന്ധിച്ചെടുത്തോളം മറ്റുള്ളവരുടെ സന്തോഷം ആണ് ഞാൻ കാണുന്ന പല ചിരിയുടെയും യഥാർത്ഥ ലക്‌ഷ്യം. പക്ഷെ ചിലതെങ്കിലും ആ ലക്‌ഷ്യം കാണാത്തതു ആ ചിരികൾ ചുണ്ടിൽ മാത്രം ആയി പോവുന്നു എന്നത് കൊണ്ടാണ്... നമ്മൾ കാണുന്ന പല സിനിമകളിലെയും നര്മ്മരംഗങ്ങൾ മാത്രം എപ്പോഴും ഓർമയിൽ നില്കുന്നത് അതോർത്തു നമ്മൾ വീണ്ടും വീണ്ടും ചിരിക്കുന്നതും അവ നമ്മളെ സ്പർശിച്ചത് ചുണ്ടിലല്ല മറിച്ചു നമ്മൾ അവയെ സ്വീകരിച്ചത് ഹൃദയം ക...

വട്ടൻ

"അതെ ഞാൻ വട്ടനാണ് ", ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് അവൻ തിരിച്ച് ആ കനം കുറഞ്ഞ മരച്ചില്ലയിലേക്ക് നടന്നു. അവന്റെ നടത്തത്തിനനുസരിച്ച് അത് കുലുങ്ങാൻ തുടങ്ങി. മറ്റു കുരങ്ങന്മാർ കേറാത്ത ഉയരത്തിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മരച്ചില്ല. അവർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാൻ അവന് ഒരിക്കലും കഴിഞ്ഞില്ല. പഴങ്ങൾ പറിച്ചുതിന്നാനും മറ്റു കുരങ്ങന്മാരുടെ തല മാന്താനും അവൻ പോവാറില്ല. കിട്ടിയത് കഴിച്ചു, അവൻ എപ്പോഴും ഈ കൊമ്പിലിരിപ്പാണ്. ആ കൊമ്പിലിരുന്നാൽ അപ്പുറത്ത് വെളുത്ത കമ്പളത്തിൽ സ്വയം പൊതിഞ്ഞ ഒരു ഗജരാജനെ പോലെ ആ വൻ മല. അവൻ അവിടേക്ക് നോക്കി ഒരുപാട് സമയം കളഞ്ഞു. ആ മലക്കും അപ്പുറത്ത് പറന്ന് പൊങ്ങുന്ന ഒരു പരുന്താണ് എന്നും അവനിൽ കൗതുകം ഉണർത്തിയത്. അത് മുകളിലോട്ടും താഴോട്ടും ഊളിയിടുന്നത് കൊതിയോടെ അവൻ നോക്കി നിന്നു. അതിന്റെ ചിറകുകൾ തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന്, വള്ളിപടർപ്പുകളില്ലാതെ അങ്ങനെ പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു. തന്റെ വട്ടിന്റെ മറ്റൊരു കാരണം അവൻ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു . മറ്റു കുരങ്ങുകളെ പോലെയല്ല, അവന് വള്ളി പടർപ്പുകൾ ഭയമാണ്. അതിനകത്താണ് അവൻ കിടന്നുറ...

ജീവിതം

 ജീവിതം -         എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ജീവിതമാണോ മരണമാണോ യാഥാർത്ഥ്യം എന്ന് അലോചിച്ചിട്ടുണ്ടോ? ജീവിച്ചിരിക്കുന്നവരെക്കാൾ എത്രയോ അധികമാണ് മരിച്ചു പോയവർ? അപ്പോൾ അവർ എവിടെ ? അവരും ഇവിടെ ഈ ഭൂമിയിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവരുടെയല്ലെ ഈ ലോകം?  മരണത്തിന് ശേഷം എന്താണെന്ന് ഉള്ളതിന് വ്യക്തമായി പറയാവുന്ന ഉത്തരങ്ങളൊന്നുമില്ല. എങ്കിലും മരണത്തിന് ഒരു വിശദീകരണം നൽകുന്നത് ജീവിതമാണ് . ഓരോ നിമിഷവും നാം നടന്നടുക്കുന്നത് ആ ഫിനിഷിങ് പോയിന്റിലേക്കാണ്. സ്ഥാനമേതായാലും പെർഫോർമെൻസിന് കൂടുതൽ പ്രാധാന്യമുള്ള ഒരു മൈതാനത്തിലാണ് നാം ഓരോരുത്തരും.  ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല.  മരണം ഒരു സത്യമാണ്. അത് തീർത്തും അനിവാര്യവുമാണ്. ഫിനിഷിങ് പോയിന്റിൽ സന്തോഷത്തോടെ നിൽക്കണമെങ്കിൽ നാം കരുതലോടെ ജീവിക്കണം. പണത്തിനും പദവിക്കുമല്...

പുതിയത്

പുതിയതെന്തിനോടും മനുഷ്യന് എന്നും കൗതുകമാണ്... ആദ്യമായി തുറന്ന പുസ്തകം, അതിന്‍റെ പുത്തൻ ഗന്ധം... പുതുമഴ, അതു വന്ന് വീഴുന്ന മണ്ണിന് ന്‍ ന്‍റെ മണം.... അദ്യത്തെ കൂട്ടുക്കാർ, ആദ്യത്തെ ആത്മാർത്ഥ പ്രണയം... അങ്ങനെ തുടങ്ങി എല്ലാം.... പക്ഷെ ആദ്യത്തെ പുതുമ മാറുമ്പോൾ നാം അവയെ പതിയെ മറക്കും, ശ്രദ്ധിക്കാതെയാവും... പിന്നെ അവ നമുക്ക് സുപരിചിതമാണ്. അങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് നീങ്ങുന്ന പുതുമയും കൗതുകവുമാണ് മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. നിങ്ങൾക്ക് മുമ്പിൽ ഞങ്ങളുടെ ഒരു പുതു പരീക്ഷണം ആണ്..... ഈ ബ്ലോഗ്

LOVE LIFE AND READS

“ A Reader lives a thousand lives before he dies ”- George R R Martin , this is something every reader comes to realize when he gets lost in the world of books. A few years ago I read my first book and that set me on a journey and opened a new chapter in my life. A friendship that is to be forever. Friendship with a non living entity within which strive an endless realm of living entities. A Shepard boy chasing his dream, “ALCHEMIST” . This is where I began to realize reading was not just about going through each line, it was about searching between the lines to understand what the author had hidden in them and this is where I started admiring a certain writers style and depth of writing- Paulo Coelho. Each quote here remains within me as a reflection of my life as well as love and a reflection worthwhile to share. “ Where your treasure is, there will also be your heart” - ALCHEMIST I had read ALCHEMIST before but this time it was different. Memories flashed before me...