നാം പലപ്പോഴും പലയിടത്തും കണ്ടുമുട്ടുന്ന ഒരു ചോദ്യം അഥവാ ഓപ്ഷൻ ആണ് യെസ് / നോ. ഓപ്ഷൻ അഥവാ '/ ' ഉദേശിക്കുന്നത് ഒന്നുകിൽ യെസ് അത് അല്ല എങ്കിൽ നോ എന്നാണ്.
പക്ഷെ ഇതിൽ ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കാൻ ,ഇതിൽ ഏത് വേണമെന്ന് കൃത്യമായി തിരഞ്ഞെടുക്കാൻ ഞാൻ അടങ്ങുന്ന ഇന്നത്തെ സമൂഹത്തിന് പലപ്പോഴും കഴിയാറില്ല.
ഇതിന് വിലങ്ങായി നിൽക്കുന്നത് പല കാരണങ്ങളാണ്.. സൗഹൃദം, സംശയം, താത്പര്യക്കുറവ്, ഭയം തുടങ്ങിയ പല പല കാരണങ്ങൾ.
അപ്പോഴത്തെ അവസ്ഥയിൽ തടിതപ്പാൻ നാം രണ്ടിലും പെടാത്ത ചില പ്രയോഗങ്ങളെ ( നോക്കാം, ശ്രമിക്കാം, കുഴപ്പമില്ല, അങ്ങനെയല്ല) കൂട്ടുപിടിക്കാറുണ്ട്.
അപ്പോഴത്തെ അവസ്ഥയിൽ തടിതപ്പാൻ നാം രണ്ടിലും പെടാത്ത ചില പ്രയോഗങ്ങളെ ( നോക്കാം, ശ്രമിക്കാം, കുഴപ്പമില്ല, അങ്ങനെയല്ല) കൂട്ടുപിടിക്കാറുണ്ട്.
പക്ഷെ പലപ്പോഴും ഈ മയത്തിൽ അവതരിപ്പിച്ച അല്ലെങ്കിൽ അറിഞ്ഞുകൊണ്ടൊ, അറിയാതെയോ മാറ്റി പറഞ്ഞ ഈ ഉത്തരങ്ങളെ ഓർത്ത് പലരും ഖേദിക്കാറുണ്ട്. പക്ഷെ പണ്ടാരോ പറഞ്ഞ പോലെ 'ഇരുമ്പുലക്ക വിഴുങ്ങിയ ശേഷം ചുക്കു കഷായം എത്ര കുടിച്ചിട്ടെന്താ കാര്യം?
അതെ ഇരുമ്പുലക്ക വിഴുങ്ങലാണ് മാറ്റി പറയുന്ന ഒരു 'യെസ് / നോ'. ഒരാളുടെ മുഖത്ത് നോക്കി നോ പറയുന്നത് ഒരിക്കലും ബഹുമാനക്കുറവോ, സൗഹൃദക്കുറവോ ഒന്നും ആയി കണക്കാക്കേണ്ടതില്ല. അത് സ്വന്തം വ്യക്തിത്ത്വം തുറന്ന് കാണിക്കലാണ്.
ശരിക്കും വേണ്ടതിനും യെസ് പറയുന്നത് പോലെ തന്നെ ഒരു പക്ഷെ അതിനേക്കാൾ പ്രധാന മാണ് തെറ്റിനും വേണ്ടാത്തതിനും നേരെ വടിവൊത്ത നോ പറയുന്നത്.
തെറ്റ് / ശരി കൃത്യമായി തിരഞ്ഞെടുക്കാൻ പക്വത ഉള്ള ഒരു വ്യക്തിക്ക് കഴിയണം.അത് വ്യക്തിത്ത്വത്തിന്റെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഒരു അടയാളമാണ്.
ഇരുമ്പുലക്ക കഴിയുന്നതും വിഴുങ്ങാതിരിക്കുന്നതല്ലെ നല്ലത്?
Comments