നീണ്ട ശീർഷകമാണ്. ക്ഷമിക്കണം സഹിക്കണം (പ്ലീസ് .. ;). ഈ article ന്‍റെ അവസാനം അതിന്ന്‍റെ കാരണം മനസ്സിലാവുമെന്നു പ്രതീക്ഷിക്കുന്നു.
"അവഹേളനം"-എന്റെ മനസ്സും അതിലെ ചൂഷണം ചെയ്യപെട്ട ചിന്തകളുടെയും സംഗമത്തിൽ പിറന്ന 'മുടിയനായ പുത്രൻ ' അല്ലെങ്കിൽ 'പുത്രി'. വേണ്ട 'സന്ദതി' അതാവുമ്പോ ഒരു ലിംഗത്തെയും നോവിപ്പിക്കില്ലലൊ.
തീർച്ചയായും അവഹേളനം അഥവാ ഒരാളെ അവഹേളിക്കുന്നത് നമ്മെ, നമ്മുടെ വ്യക്തിത്വത്തിന്‍റെ നന്മകളെ നശിപ്പിക്കുന്നൊരു മുടിയനായ സന്ദതി തന്നെ.
തീർച്ചയായും അവഹേളനം അഥവാ ഒരാളെ അവഹേളിക്കുന്നത് നമ്മെ, നമ്മുടെ വ്യക്തിത്വത്തിന്‍റെ നന്മകളെ നശിപ്പിക്കുന്നൊരു മുടിയനായ സന്ദതി തന്നെ.
ബാല്യം മുതൽ തന്നെ മനസ്സിൽ നന്മകളോടൊപ്പം ചൂഷണ ചിന്തകളും ആശയങ്ങളും കുത്തിനിറക്കപ്പെടുകയാണ്. " ആ ചെക്കന്‍റെ കൂടെ കളിയ്ക്കാൻ പോണ്ട. അവന്‍റെ
അച്ഛൻ അത്ര ശരിയല്ല. അവനും ആ ഗുണം കാണും", "എന്തൊക്കെയായാലും അവള്
കെട്ടിയത് മറ്റേ വിഭാഗക്കാരനെയല്ലേ", "ഇന്ന വിഭാഗീയർ പൊതുവെ
അക്രമാസക്തരാണ്. സൂക്ഷിക്കണം ". ഇതുപോലത്തെ പലേ സംസാരങ്ങളും ചർച്ചകളും
മുതിർന്നവർ കുട്ടികളുടെ മുന്നിൽവെച്ചോ അല്ലെങ്കിൽ കുട്ടികളോടായിത്തന്നെ
പറയുന്നത് എനിക്ക് തന്നെ അറിയാവുന്ന പലേ വീടുകളിൽ നിന്നും ഞാൻ
കേട്ടിട്ടുണ്ട്. ഇത് കേട്ടുവളരുന്ന കുട്ടികളോ, കുരുന്നിലെ അവരുടെ
നിഷ്ക്കലങ്കമായ മനസ്സുകളിൽ വിഷം തീണ്ടപ്പെടുന്നു. ഇവിടെ നിന്ന് തന്നെയാണ്
അവഹേളനതിന്‍റെയും അതിക്ഷേപനതിന്‍റെയും വിത്ത് മുളയ്ക്കുന്നത്.
പരിഹാസവും
ആക്ഷേപഹാസ്യവും വിനോദമായി മാത്രം കണ്ട ഒരു തലമുറയുണ്ടായിരുന്നു മുൻപ്.
അവരുടെ ചങ്ങാത്തത്തിൽ ഇതെല്ലാം വെറും ഫലിതങ്ങളായി മാത്രം നിലകൊണ്ടു. ഇന്ന്
സ്ഥിതി നേരെ തിരിച്ചാണ്. അവഹേളനത്തോടും അതിക്ഷെപനത്തോടുമെല്ലാം നമ്മുക്ക്
ഒരു പ്രത്യേക ലാളനയു ആസക്തിയും കണ്ടുവരുന്നു. ഇതിനായുള്ള വ്യഗ്രത നാം
അറിയാതെ തന്നെ നമ്മളെ നിയന്ത്രിച്ച്തുടങ്ങുന്നു. ക്രമേണ ഇത് സഹജീവികളോടുള്ള
വെറുപ്പായി ഭവിക്കുന്നു. നമ്മളിൽ നിന്നും വ്യത്യസ്തവരായവരോടും, അന്യമായ
ജീവിതരീതി പുലർത്തുന്നവരോടും പുച്ഛം ഉണ്ടാകവേ നമ്മളിലെ വര്ഗ്ഗീയവാദി
ജനിക്കുകയും ചെയ്യുന്നു.
വർഗ്ഗീയത
വംശീയ അതിക്ഷേപനവും വംശീയ ഹത്യയും പെരുക്കുന്ന കാഴ്ചകൾ നമ്മൾ ദിനംപ്രതി
കാണുന്നുമുണ്ട്. ഇന്ന് ലോകത്തെ കിടിലം കൊള്ളിക്കുന്നു "ISSI", പിന്നെ നമ്മുടെ സ്വന്തം "സംഘികൽ" അന്യരെ അവഹേളിക്കാനുള്ള അമിതാസ്ക്തിമൂലം "EXTREMISTS"കളും "RADICALS"ഉമായി
മാറിയവാരണ്. ലാളന കൂടിയാൽ സന്ദതികൾ തലേൽക്കേറും എന്നൊരു ചൊല്ലുണ്ട്
നാട്ടിൽ. നമ്മുടെ മനസ്സ് ജനിപ്പിച്ചു വിടുന്ന ഇതുപോലത്തെ സന്ദതികളുടെ
കാര്യത്തിലും അതൊരു യാതാർഥ്യമായി മാറുകയാണ്.നമ്മുടെ മക്കളെ നമ്മൾ തന്നെ
തമ്മിത്തല്ലി കൊല്ലാൻ പഠിപ്പിക്കണോ? മാനവരാശിയെ മുഴുവൻ ഇല്ലായ്മ ചെയ്യാൻ
കെല്പുള്ള ഈ മുടിയനായ സന്ദതിയെ നമ്മൾ പോറ്റിവളർത്തണോ? ഇത്
വേണ്ടെന്നുവെച്ചാൽ നമ്മുടെ കുരുന്നുകൾ നാളത്തെ സമൂഹത്തിന്റെ സമ്പത്തായി
മാറും. മാനവീയതയുള്ള പരസ്പരം ബഹുമാനിക്കുന നല്ല പൌരന്മാരെ നമ്മുക്ക്
വാർത്തെടുക്കാൻ പറ്റിയേക്കും. ഒറ്റയടിക്ക് നടപ്പിലെന്നറിയാം. പക്ഷെ
നമ്മുക്ക് ശ്രമം തുടങ്ങാം.
[NB : പുണ്യാത്മാവോന്നുമല്ല ട്ടോ, ഇതൊരുപദേശവുമല്ല. ഈയൊരാശയം പങ്കുവെക്കണമെന്ന് തോന്നി.]
നന്ദി
കമൽ പിള്ള
കമൽ പിള്ള
Comments