Skip to main content

Posts

Showing posts from August, 2015

LIFE TOWARDS AN INEVITABLE DEATH

Have you ever explored what life is and what it stands for?Have you ever been able to conclude whether life or death is closer to the virtual world?People who have died are more than the billions who currently live in this little world. Where did death take them?Has death taken them to a another dimension in the same earth?If yes, aren't they the ones who dominate the earth with shear number then people like us who still have our bodies and souls merged together. There are several unanswered questions about life towards an inevitable death. The journey of our body and soul after death has and will always remain a mystery. Death is a finishing point to a race called life. A race where every one tries to out run and out smart people till the last second without understanding the very reason for such a dash. A race starting from birth and finishing at death. A race in between which we come across several new faces and make our way through several different situations o...

ജീവിതം

 ജീവിതം -         എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ജീവിതമാണോ മരണമാണോ യാഥാർത്ഥ്യം എന്ന് അലോചിച്ചിട്ടുണ്ടോ? ജീവിച്ചിരിക്കുന്നവരെക്കാൾ എത്രയോ അധികമാണ് മരിച്ചു പോയവർ? അപ്പോൾ അവർ എവിടെ ? അവരും ഇവിടെ ഈ ഭൂമിയിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവരുടെയല്ലെ ഈ ലോകം?  മരണത്തിന് ശേഷം എന്താണെന്ന് ഉള്ളതിന് വ്യക്തമായി പറയാവുന്ന ഉത്തരങ്ങളൊന്നുമില്ല. എങ്കിലും മരണത്തിന് ഒരു വിശദീകരണം നൽകുന്നത് ജീവിതമാണ് . ഓരോ നിമിഷവും നാം നടന്നടുക്കുന്നത് ആ ഫിനിഷിങ് പോയിന്റിലേക്കാണ്. സ്ഥാനമേതായാലും പെർഫോർമെൻസിന് കൂടുതൽ പ്രാധാന്യമുള്ള ഒരു മൈതാനത്തിലാണ് നാം ഓരോരുത്തരും.  ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല.  മരണം ഒരു സത്യമാണ്. അത് തീർത്തും അനിവാര്യവുമാണ്. ഫിനിഷിങ് പോയിന്റിൽ സന്തോഷത്തോടെ നിൽക്കണമെങ്കിൽ നാം കരുതലോടെ ജീവിക്കണം. പണത്തിനും പദവിക്കുമല്...

സ്വാതന്ത്ര്യം കിട്ടാനുണ്ടോ ?

           "മണ്ടന്മാരെ കസേരയിലേറ്റുന്നതും ഭവാൻ , അവരെ പുച്ഛിച്ച് തള്ളുന്നതും ഭവാൻ". ആദ്യമേ തന്നെ മഹാനായ പൂന്താനത്തിന്റെ വരികൾ വളചോടിച്ചതിനു മാപ്പ്. ഇതിൽ ആരാണീ ഭവാൻ. നമ്മളല്ലാണ്ട വേറാര? ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും നമ്മൾ ഭരണാധികാരി എന്ന പേരിൽ വകതിരിവില്ലാത്ത കുറേപേരെ വിജയിപ്പിക്കുന്നു, എന്നിട്ട് നമൾ തന്നെ അവരെ പുച്ഛിച്ച് തള്ളുന്നു. ഈ പ്രവണത നമ്മൾ ഉൾപ്പെടുന്ന മുഴുവൻ സമൂഹത്തിന്റെയും മാറാരോഗമായി മാറികൊണ്ടിരിക്കുകയാണ്. എന്താണ്  നമ്മളിലെ ഈ മാറാരോഗം? ജനാധിപത്യഭരണം എന്ന പേരിൽ നടത്തുന്ന പകൽകൊള്ളയ്ക്കെതിരെ പ്രതികരിക്കുന്നതോ? തീർച്ചയായും അല്ല. മറിച്ച് പ്രതികരണശേഷി നഷ്ടപ്പെടാത്തൊരു ജനതയേയാണിത്‌ സുചിപ്പിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ആയില്ല എന്നതിന്റെ തെളിവ് കഴിഞ്ഞ 69 കൊല്ലങ്ങൾ തന്നെയാണ്. പേരിന് മാത്രം സ്വാതന്ത്ര്യം ലഭിച്ചൊരു ജനതയും രാജ്യവുമാണ് നമ്മുടേത്. 200 കൊല്ലങ്ങൾ നമ്മളെ ഭരിച്ചുമുടിപ്പിച്ചത് അരക്കള്ളന്മാർ ആണെങ്കിൽ, കഴിഞ്ഞ 69 കൊല്ലങ്ങളായി നമ്മെ ഭരിക്കുന്നത്‌ അല്ല "ഹരിക്കുന്നത്" മുക്കാൽക്കള്ളന്മാരാണ്. ഈ ആസൂത്രിത മോഷ്ടാക്കളെ തടയാൻ ജനങ്ങൾ പ്...

യെസ് / നോ

നാം പലപ്പോഴും പലയിടത്തും കണ്ടുമുട്ടുന്ന ഒരു ചോദ്യം അഥവാ ഓപ്ഷൻ ആണ് യെസ് / നോ. ഓപ്ഷൻ അഥവാ '/ ' ഉദേശിക്കുന്നത് ഒന്നുകിൽ യെസ് അത് അല്ല എങ്കിൽ നോ എന്നാണ്. പക്ഷെ ഇതിൽ ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കാൻ ,ഇതിൽ ഏത് വേണമെന്ന് കൃത്യമായി തിരഞ്ഞെടുക്കാൻ ഞാൻ അടങ്ങുന്ന ഇന്നത്തെ സമൂഹത്തിന് പലപ്പോഴും കഴിയാറില്ല. ഇതിന് വിലങ്ങായി നിൽക്കുന്നത് പല കാരണങ്ങളാണ്.. സൗഹൃദം, സംശയം, താത്പര്യക്കുറവ്, ഭയം തുടങ്ങിയ പല പല കാരണങ്ങൾ. അപ്പോഴത്തെ അവസ്ഥയിൽ തടിതപ്പാൻ നാം രണ്ടിലും പെടാത്ത ചില പ്രയോഗങ്ങളെ ( നോക്കാം, ശ്രമിക്കാം, കുഴപ്പമില്ല, അങ്ങനെയല്ല) കൂട്ടുപിടിക്കാറുണ്ട്. പക്ഷെ പലപ്പോഴും ഈ മയത്തിൽ അവതരിപ്പിച്ച അല്ലെങ്കിൽ അറിഞ്ഞുകൊണ്ടൊ, അറിയാതെയോ മാറ്റി പറഞ്ഞ ഈ ഉത്തരങ്ങളെ ഓർത്ത് പലരും ഖേദിക്കാറുണ്ട്. പക്ഷെ പണ്ടാരോ പറഞ്ഞ പോലെ 'ഇരുമ്പുലക്ക വിഴുങ്ങിയ ശേഷം ചുക്കു കഷായം എത്ര കുടിച്ചിട്ടെന്താ കാര്യം? അതെ ഇരുമ്പുലക്ക വിഴുങ്ങലാണ് മാറ്റി പറയുന്ന ഒരു 'യെസ് / നോ'. ഒരാളുടെ മുഖത്ത് നോക്കി നോ പറയുന്നത് ഒരിക്കലും ബഹുമാനക്കുറവോ, സൗഹൃദക്കുറവോ ഒന്നും ആയി കണക്കാക്കേണ്ടതില്ല. അത് സ്വന്തം വ്യക്തിത്ത്വം തുറന്ന് കാണി...

LOVE LIFE AND READS

“ A Reader lives a thousand lives before he dies ”- George R R Martin , this is something every reader comes to realize when he gets lost in the world of books. A few years ago I read my first book and that set me on a journey and opened a new chapter in my life. A friendship that is to be forever. Friendship with a non living entity within which strive an endless realm of living entities. A Shepard boy chasing his dream, “ALCHEMIST” . This is where I began to realize reading was not just about going through each line, it was about searching between the lines to understand what the author had hidden in them and this is where I started admiring a certain writers style and depth of writing- Paulo Coelho. Each quote here remains within me as a reflection of my life as well as love and a reflection worthwhile to share. “ Where your treasure is, there will also be your heart” - ALCHEMIST I had read ALCHEMIST before but this time it was different. Memories flashed before me...

അവഹേളനതോടൊരു ലാളന

                                                                നീണ് ട ശീർഷകമാണ്. ക്ഷമിക്കണം സഹിക്കണം (പ്ലീസ് .. ;). ഈ article ന്‍റെ അവസാനം അതിന് ന്‍റെ കാരണം മനസ്സിലാവുമെന്നു  പ്രതീക്ഷിക്കുന്നു.                                                   " അവഹേളനം " - എ ന്‍റെ മനസ്സും അതിലെ ചൂഷണം ചെയ്യപെട്ട ചിന്തകളുടെയും  സംഗമത്തിൽ പിറന്ന 'മുടിയനായ പുത്രൻ ' അല്ലെങ്കിൽ 'പുത്രി'. വേണ്ട 'സന്ദതി' അതാവുമ്പോ ഒരു ലിംഗത്തെയും നോവിപ്പിക്കില്ലലൊ.  തീർച്ചയായും അവഹേളനം അഥവാ ഒരാളെ അവഹേളിക്കുന്നത് നമ്മെ, നമ്മുടെ വ്യക്തിത്വത്തി ന്‍റെ നന്മകളെ നശിപ്പിക്കുന്നൊരു മുടിയനായ സന്ദതി  തന്നെ. ബാല്യം മുതൽ തന്നെ മനസ്സിൽ നന്മകളോടൊപ്പം ചൂഷണ ചിന്തകളും ആശയങ്ങളും കുത്തിനിറക്കപ്പെടുകയാണ്. " ആ ചെക്ക ന്‍റെ ...

ഗുരു - ഗുരു

അറിവ് , വിദ്യ എല്ലാം നമ്മുക്ക് വളരെ ആവശ്യവും വിലയേറിയതുമാണ്. പക്ഷെ അതോടൊപ്പം തന്നെ മനസ്സിലേക്ക് കടന്നു വരുന്ന ഒരു വ്യക്തിയുണ്ട് - ഗുരു...  പലരും പലപ്പോഴും ഏറ്റവുമധികം ബഹുമാനിച്ചിട്ടുള്ളതും, സ്നേഹിച്ചിട്ടുള്ളതും , ചിലപ്പോഴെങ്കിലുമൊക്കെ പഴിച്ചിട്ടുള്ളതും ഒക്കെയാണ് ഈ പറഞ്ഞ ഗുരുക്കൾ.  ഗുരുവിന് മുമ്പിലിരുന്ന് അവർ പറയുന്നതനുസരിച്ച് പഠിക്കുമ്പോഴുള്ളതല്ലാതെ അവരെ കാണാൻ ശ്രമിച്ചിട്ടുണ്ടൊ? അവരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടൊ? ഇല്ലെങ്കിൽ ഒന്നു ശ്രമിച്ചു നോക്കണം.   പലരും ഭയത്തോടെ ,ശത്രുതയോടെ,അമിത ബഹുമാനത്തോടെ മാത്രമാണ് പൊതുവെ ഗുരുക്കളെ സമീപിക്കാറ്. അതിൽ നിന്ന് മാറി തുറന്ന മനസ്സോടെ ഒരു സൗഹൃദ സംഭാഷണം നടത്തി നോക്കു. ഒരു പക്ഷെ നിങ്ങൾക്ക് ഒരു നല്ല സുഹൃത്തിനെ ലഭിച്ചേക്കാം. നിങ്ങളെ നിങ്ങളായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാൻ ഏറ്റവും എളുപ്പം അവർക്ക് കഴിയും. അതുക്കൊണ്ട് തന്നെ നിങ്ങളെ ഒരുപാട് സഹായിക്കാനും മുന്നോട്ടു നയിക്കാനും അവർ പ്രാപ്തരാണ്.  ഇതിനൊന്നും കഴിയാത്തവർ ഇടക്കെങ്കിലും സ്വന്തം ഗുരുക്കളെ ഒന്നു ഓർക്കണം. പഠിപ്പിച്ച നൂറുകണക്കിന് ശിഷ്യരെ ഓർക്കാനും അവരെ പറ്റി മറ്റു ശിഷ്...

പുതിയത്

പുതിയതെന്തിനോടും മനുഷ്യന് എന്നും കൗതുകമാണ്... ആദ്യമായി തുറന്ന പുസ്തകം, അതിന്‍റെ പുത്തൻ ഗന്ധം... പുതുമഴ, അതു വന്ന് വീഴുന്ന മണ്ണിന് ന്‍ ന്‍റെ മണം.... അദ്യത്തെ കൂട്ടുക്കാർ, ആദ്യത്തെ ആത്മാർത്ഥ പ്രണയം... അങ്ങനെ തുടങ്ങി എല്ലാം.... പക്ഷെ ആദ്യത്തെ പുതുമ മാറുമ്പോൾ നാം അവയെ പതിയെ മറക്കും, ശ്രദ്ധിക്കാതെയാവും... പിന്നെ അവ നമുക്ക് സുപരിചിതമാണ്. അങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് നീങ്ങുന്ന പുതുമയും കൗതുകവുമാണ് മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. നിങ്ങൾക്ക് മുമ്പിൽ ഞങ്ങളുടെ ഒരു പുതു പരീക്ഷണം ആണ്..... ഈ ബ്ലോഗ്